നിവിന്‍ പോളി ജല്ലിക്കെട്ടില്‍ പുലിവാല് പിടിച്ചു; ഫെയ്‌സ്ബുക്കില്‍ പൊങ്കാലക്കലങ്ങള്‍ നിരന്നു

മലയാളികളെ പട്ടി കടിച്ചപ്പോള്‍ നിങ്ങളെ കണ്ടില്ലല്ലോ എന്ന് തുടങ്ങുന്ന കമന്റുകള്‍ക്ക് അവസരം നല്‍കി നിവിന്‍ പോളിയും ജല്ലിക്കെട്ടിനേപ്പറ്റിയുള്ള തന്റെ നിലപാട് തുറന്നുപറഞ്ഞിരിക്കുന്നു. 'ഒന്നിച്ചുനിന്നാല്‍ നാം വിജയിക്കും ഭിന്നിച്ചാല്‍ പരാജയപ്പെടും' ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിവിന്‍ പോളി ഓര്‍മിപ്പിച്ചു. ചെന്നൈ മറീനയിലെ കാഴ്ച്ച എന്നെ ഓര്‍മിപ്പിക്കുന്നത് ആയുധ എഴുത്തിനെയാണ്. ജനക്കൂട്ടത്തിന്റെ ഒത്തൊരുമയും അച്ചടക്കവും കാണുമ്‌ബോള്‍ വളരെ സന്തോഷമുണ്ട്. സമാധാനപരമായി പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്‌കാരം കാത്തുസൂക്ഷിക്കൂ പാരമ്ബര്യം സംരക്ഷിക്കൂ. നിവിന്‍ പറഞ്ഞു. ജസ്റ്റിസ് ഫോര്‍ ജല്ലിക്കട്ട് എന്ന ഹാഷ് ടാഗ് നല്‍കാനും നടന്‍ മറന്നില്ല.
നിവിന്റെ അഭിപ്രായം പറച്ചിലിന് അത്ര നല്ല പ്രതികരണമല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളൊന്നും താരങ്ങള്‍ അറിയുന്നില്ലേ എന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. തമിഴ് മാര്‍ക്കറ്റ് കണ്ടാണോ അഭിപ്രായം പറച്ചില്‍ എന്നും അവര്‍ ചോദിക്കുന്നു. എന്നാല്‍ ഏതൊക്കെ വിഷയത്തില്‍ അഭിപ്രായം പറയണമെന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുടേയും വ്യക്തി സ്വാതന്ത്ര്യമാണെന്ന് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha


























