സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം ചൂടി കോഴിക്കോട്, തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കുന്നത്, രണ്ടാം സ്ഥാനം പാലക്കാടിന്

തുടര്‍ച്ചയായ പതിനൊന്നാം തവണയും കോഴിക്കോട് കിരീടം ചൂടി. 941 നേടിയ
പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 944 പോയിന്റുമായാണ് കോഴിക്കോട് സ്വര്‍ണകപ്പ് നിലനിര്‍ത്തിയത്. അപ്പീലുകളില്‍ തീര്‍പ്പായതോടെയാണ് കോഴിക്കോടിനു കിരീടം ഉറപ്പായത്. കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്.
ആതിഥേയരായ കണ്ണൂര്‍ 938 പോയിന്റുമായി കിരീടപ്പോരാട്ടത്തില്‍ മുന്നിട്ടുനിന്നു. പാലക്കാടിന്റെ എട്ട് ഹയര്‍ അപ്പീലുകളും തള്ളിയതോടെ കോഴിക്കോട് കിരീടം നിലനിര്‍ത്തുകയായിരുന്നു. ദേശഭക്തിഗാന മല്‍സരത്തിലെ ഫലമാണ് കോഴിക്കോടിനെ മുന്നിലെത്തിച്ചത്. ഫലം വന്നപ്പോള്‍ പങ്കെടുത്ത 25 പേരില്‍ 14 പേര്‍ക്കും എ ഗ്രേഡാണ് ലഭിച്ചത്. ഇതില്‍ മൂന്നുപേര്‍ കോഴിക്കോട്ടുകാരായിരുന്നു. അതുവരെ മുന്നിലായിരുന്ന പാലക്കാടിന് ലഭിച്ചത് ഒരു ബി ഗ്രേഡും. ഇതോടെ കോഴിക്കോട് മുന്നിലെത്തി.
കലോല്‍സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനവേദിയില്‍ ഉദ്ഘാടനം ചെയ്തു. മജീഷ്യന്‍ ഗോപിനാഥ് മുതുകാടായിരുന്നു മുഖ്യാതിഥി.
കലോല്‍സവത്തിന്റെ സുഗമമായ നടത്തിപ്പിനായി കലോല്‍സവ മാന്വല്‍ പരിഷ്‌ക്കരിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കലോല്‍സവം സമാപിക്കുന്നത്. അപ്പീലുകള്‍ 1286 ലെത്തി റെക്കോര്‍ഡിട്ടതോടെ പല മത്സരങ്ങളും പന്ത്രണ്ട് മണിക്കൂറോളം വൈകിയാണ് ആരംഭിക്കാനായത്. കലോല്‍സവം കഴിഞ്ഞാലുടന്‍ മാന്വല്‍ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കും.
മാതൃകാപരമായിരുന്നു കലോത്സവ നടത്തിപ്പും. പരിസ്ഥിതിക്ക് ഒരു പോറലുമേല്‍പ്പിക്കാതെയാണ് കലോല്‍സവം അവസാനിക്കുന്നത്. മത്സരിക്കാനെത്തിയവര്‍ക്കും വിധികര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം സംഘാടകര്‍ വിതരണം ചെയ്തത് 15000 തുണിസഞ്ചികളാണ്
https://www.facebook.com/Malayalivartha


























