കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി, കിരീട നേട്ടത്തെത്തുടര്‍ന്നാണ് അവധി

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കേരളാ സിലബസ് സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ കിരീട നേട്ടത്തെത്തുടര്‍ന്നാണ് അവധി. കണ്ണൂരില്‍ നടന്ന അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ 944 പോയിന്റാണ് കോഴിക്കോട് സ്വന്തമാക്കിയത്. കോഴിക്കോടിന്റെ തുടര്‍ച്ചയായ 11ാം കിരീടനേട്ടമാണിത്.
https://www.facebook.com/Malayalivartha


























