Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

വിധി നിര്‍ണ്ണയത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് കേസെടുത്തു

22 JANUARY 2017 09:36 PM IST
മലയാളി വാര്‍ത്ത

വിധി നിര്‍ണ്ണയത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ രണ്ട് വിധികര്‍ത്താക്കളേയും നൃത്താധ്യാപകനായ ഇടനിലക്കാരനേയും പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. പെണ്‍കുട്ടികളുടെ ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചിപ്പുടി മത്സരത്തിന്റെ വിധി നിര്‍ണ്ണയത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. കോഴിക്കോട് സ്വദേശിയായ നൃത്താധ്യാപകന്‍ അന്‍ഷാദ് അസീസ്, വിധികര്‍ത്താക്കളായ ആന്ധ്രയില്‍ നിന്നുള്ള ഗുരു വിജയ ശങ്കര്‍, വേദാന്തമൗലി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഗൂഡാലോചന, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ആലപ്പുഴ ജില്ലയിലെ ഉത്തര എന്ന വിദ്യാര്‍ത്ഥിനിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് നടപടി. ഇതില്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ പരിശോധനയില്‍ വിധി നിര്‍ണയത്തെ സ്വാധീനിച്ചതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മത്സരത്തിന്റെ ഫലപ്രഖ്യാപനത്തിന്റെ രണ്ട് മണിക്കൂര്‍ മുമ്പ് പരാതിക്കാരിയുടെ ഗ്രേഡും ഒന്നാം സമ്മാനം കിട്ടുന്നത് ആര്‍ക്കാണെന്നും നൃത്താധ്യാപകന്‍ പറഞ്ഞിരുന്നു. തന്റെ കീഴിലുള്ള വിദ്യാര്‍ത്ഥിനിയായി മത്സരത്തില്‍ പങ്കെടുക്കണമെന്ന ആവശ്യം നിരസിച്ചതോടെ ഇവരുടെ മാര്‍ക്ക് കുറക്കാന്‍ അധ്യാപകന്‍ ഇടപെട്ടുവെന്നും പരാതിയില്‍ പറയുന്നു.

തന്റെ കീഴില്‍ പരിശീലിക്കാന്‍ ഒരു ലക്ഷം രൂപയാണ് അധ്യാപകന്‍ ആവശ്യപ്പെട്ടത്. വിധി കര്‍ത്താക്കളാരാണെന്ന് അന്നുതന്നെ വെളിപ്പെടുത്തിയിരുന്നു. മത്സരത്തിന് ഇവര്‍ തന്നെ വിധികര്‍ത്താക്കളായി എത്തിയതോടെയാണ് ഇവര്‍ പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്.
കുച്ചിപ്പുടി മത്സരത്തില്‍ പങ്കെടുത്തത് 45 പേരാണ്. ഇതില്‍ 41ാം സ്ഥാനമാണ് ഉത്തരക്ക് ലഭിച്ചത്.

ഇവര്‍ ജില്ലാ തലത്തില്‍ ഒന്നാമതെത്തിയാണ് സംസ്ഥാനതലത്തിലെത്തിയത്. വിധികര്‍ത്താക്കളില്‍ മൂന്നുപേര്‍ ഉത്തരക്ക് 70 ശതമാനം മാര്‍ക്കില്‍ താഴെയാണ് നല്‍കിയത്. ഹയര്‍ അപ്പീലില്‍ ഇവര്‍ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. ഇതോടെയാണ് മാര്‍ക്ക് കുറക്കാന്‍ ഗൂഡാലോചന നടത്തിയെന്ന നിഗമനത്തിലല്‍ വിജിലന്‍സ് എത്തിയത്. വിധി നിര്‍ണയത്തിന്റെ രേഖകളും അവതരണത്തിന്റെ ദൃശ്യങ്ങളും വിജിലന്‍സിന് കൈമാറാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. വിജിലന്‍സ് ഡിവൈഎസ്പി എ വി പ്രദീപിനാണ് അന്വേഷണ ചുമതല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (8 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (8 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (8 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (8 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (9 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (9 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (9 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (9 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (10 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (11 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (12 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (13 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (13 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (14 hours ago)

Malayali Vartha Recommends