സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്

സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്. മാരകശേഷിയുള്ള രണ്ടു ബോംബുകളാണ് എറിഞ്ഞത്. പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം നടന്നത്. ഓഫിസിനോടു ചേര്‍ന്നുള്ള കെ.കെ.എന്‍. പരിയാരം സ്മാരക ഹാളിനു നേരെയാണ് ബോംബുകള്‍ എറിഞ്ഞത്.
കെട്ടിടത്തിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്നു ചുമരിനു വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. സംഭവം നടന്ന ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു പത്തിനു തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനം നടക്കും. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ആര്‍എസ്എസ് കാര്യാലയത്തിനു നേരെയും ബോംബേറ് നടന്നിരുന്നു.
https://www.facebook.com/Malayalivartha