ബൈക്കപകടത്തില്‍ നട്ടെല്ലു തകര്‍ന്ന യുവാവിന്റെ ദുരിത ജീവിതം

ബൈക്കപകടത്തില്‍ നട്ടെല്ലു തകര്‍ന്ന് ഒരു വര്‍ഷത്തോളമായി കിടപ്പിലായ ഈ 32 വയസുകാരന്‍ മരുന്നുവാങ്ങാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. കടം വാങ്ങിയാണ് സന്തോഷ് ജോലി തേടി ഗള്‍ഫില്‍ പോയത്. സന്തോഷ് ആദ്യ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു ദുരന്തം. ബൈക്ക് ഓടിക്കുമ്പോള്‍ കണ്ണില്‍ ചെറിയൊരു പ്രാണി വീണു ബാലന്‍സ് നഷ്ടപ്പെട്ട് ബൈക്ക് മറിഞ്ഞു നട്ടെല്ലിനു പരുക്കേറ്റ് സന്തോഷ് കിടപ്പിലായിട്ട് ഒരു വര്‍ഷം ആകുന്നു.
ചൂളയിലെ പണിക്കിടെ ഇഷ്ടിക തലയില്‍ വീണ് മാറാരോഗിയായ അമ്മ മാത്രമാണ് കൂട്ട്. ചികിത്സിച്ചാല്‍ എഴുന്നേല്ക്കാനാകും പക്ഷേ ചോരുന്ന കൂരയില്‍ നിസഹായരാകുന്നു ഈ അമ്മയും മകനും. സഹായത്തിനായി മുട്ടിയ വാതിലുകളൊന്നും തുറന്നിട്ടില്ല.
ഈ കിടപ്പില്‍ നിന്ന് ഒന്നെഴുന്നേല്ക്കണം. അമ്മയെ നോക്കണം ചെറിയമോഹങ്ങളേയുള്ളു ഈ യുവാവിന്. നന്മയുള്ളവര്‍ സഹായിക്കുമെന്ന പ്രതീക്ഷയോടെ നല്ല മനസുള്ളവര്‍ ഒരു കൈ സഹായിച്ചാല്‍ കാട്ടാക്കട ആമച്ചല്‍ സ്വദേശി സന്തോഷ്‌കുമാറിന് എഴുന്നേറ്റ് നടക്കാനാകും.
എസ് എസ് ബി ടി അക്കൗണ്ട് നമ്പര്‍ 67328560011
കാട്ടാക്കട ശാഖ
ഐ എഫ് എസ് സി കോഡ് SBTR0000040
https://www.facebook.com/Malayalivartha