നടുറോഡില്‍ ചോരവാര്‍ന്ന് കിടക്കുന്ന യുവാവിന്റെ ഫോട്ടോ എടുക്കാന്‍ മത്‌സരിച്ച് നാട്ടുകാര്‍; ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു

നടുറോഡില്‍ ചോരവാര്‍ന്ന് നിലവിളിക്കുന്ന യുവാവിന് സഹായം നല്‍കാതെ നാട്ടുകാര്‍ ഫോട്ടോ എടുത്ത് രസിച്ചു. 25 മിനിട്ടോളം സഹായമൊന്നും ലഭിക്കാതെ കിടന്ന യുവാവിന് ഒരാള്‍ വെള്ളം നല്‍കി. അവസാനം ആശുപത്രിയിലെത്തിയപ്പോഴേക്കും അവന്‍ മരിച്ചു. ബംഗളൂരുവില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെ കോപ്പലിലാണ് ഈ സംഭവം നടന്നത്. സൈക്കിള്‍ യാത്രികനായ അന്‍വര്‍ അലിയാണ് ദാരുണമായി മരിച്ചത്.
അലി(18)യെ ബസ് ഇടിച്ച് വീഴ്ത്തുകയും നിലത്തുവീണ അലിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തിരുന്നു. ഗുരുതരപരിക്കേറ്റ അലിയുടെ ഫോട്ടോയും വിഡിയോയും എടുക്കാന്‍ ധാരാളം പേര്‍ തടിച്ചു കൂടിയിരുന്നു. വിഡിയോകളില്‍ അവന്‍ സഹായത്തിനായി കേണപേക്ഷിക്കുന്നത് കാണാമായിരുന്നു. എന്നാല്‍ അവനെ സഹായിക്കാന്‍ ആരുമുണ്ടായില്ല. 25 മിനുട്ടോളം റോഡില്‍ ചോരവാര്‍ന്നു കിടന്ന ശേഷം അലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അവന് ഗുരുതര പരിക്കേറ്റിരുന്നെന്നും രക്തം വാര്‍ന്ന് ഭീതിദമായ അവസ്ഥയിലായിരുന്നെന്നും ദൃക്‌സാക്ഷി പറയുന്നു. എന്തുചെയ്യണമെന്ന് അറിയാത്തതിനാലാണ് രക്ഷിക്കാന്‍ ആരും ശ്രമിക്കാതിരുന്നതെന്നും പേരു വെളിപ്പെടുത്താത്ത ദൃക്‌സാക്ഷി കൂട്ടിച്ചേര്‍ക്കുന്നു.
'ഒരാളും അവനെ രക്ഷിക്കാന്‍ വന്നില്ല. എല്ലാവരും ഫോട്ടോയും വിഡിയോയും എടുക്കുന്ന തിരക്കിലായിരുന്നു. ആരെങ്കിലും ഒരാള്‍ ശ്രമിച്ചിരുന്നെങ്കില്‍ അവനെ രക്ഷിക്കാമായിരുന്നു'വെന്ന് അലിയുടെ സഹോദരന്‍ റിയാസ് നിറകണ്ണുകളോടെ പറഞ്ഞു
.
https://www.facebook.com/Malayalivartha


























