ചര്‍ച്ച പരാജയപ്പെട്ടു; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി. സി പണിമുടക്ക്

കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ഒഴിവാക്കാന്‍ യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഇതോടെ ജീവനക്കാര്‍ വെള്ളിയാഴ്ച 24 മണിക്കൂര്‍ പണിമുടക്കും. വ്യാഴാഴ്ച അര്‍ധരാത്രി ആരംഭിച്ച് വെള്ളിയാഴ്ച അര്‍ധരാത്രി പണിമുടക്ക് അവസാനിക്കും.
കഴിഞ്ഞ മാസത്തെ ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍, ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























