സി ബി ഐയെ കൊണ്ടുവരാന്‍ തന്ത്രം മെനഞ്ഞ് ബി ജെ പി

നടിക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഡാലോചന പുറത്ത് കൊണ്ടുവരാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്ന ബി ജെ പി തന്ത്രപരമായ നീക്കത്തിന്. ആക്രമണത്തിന് വിധേയയായ നടിയുടെ കുടുംബത്തെ കൊണ്ട് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കിക്കുന്നതിനാണ് ശ്രമം.
ഇങ്ങനെ ഒരു കത്ത് ലഭിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലാകുമെന്ന് കണ്ടാണ് നീക്കം. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ സിബി ഐ അന്വേഷണത്തിന് കേസ് വിട്ടില്ലങ്കില്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹര്‍ജി നല്‍കുന്നതിനുള്ള ന്യായീകരണമാവും ഇതെന്നാണ് കണക്കു കൂട്ടല്‍. അതേസമയം കേസ് സിബിഐക്ക് വിടണമെന്ന ആവശ്യമുയര്‍ത്തി അന്വേഷണം നടന്ന് കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ കോടതി എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന കാര്യത്തിലും പാര്‍ട്ടിക്കകത്ത് രണ്ട് അഭിപ്രായമുണ്ട്. പ്രത്യേകിച്ച് ഇരയോ അവരുടെ കുടുംബമോ അല്ലാതെ മറ്റാരെങ്കിലും ഹര്‍ജിയുമായി ചെന്നാല്‍ കോടതി നിലവിലെ അന്വേഷണം പൂര്‍ത്തിയാകട്ടെ എന്ന നിലപാട് സ്വീകരിച്ചേക്കാമെന്ന അഭിപ്രായം നിയമരംഗത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ട്. അതുകൊണ്ട് കൂടിയാണ് നടിയുടെ കുടുംബത്തെ രംഗത്തിറക്കാനുള്ള നീക്കം.
ഗൂഡാലോചന സംബന്ധമായി ഇപ്പോള്‍ കേസന്വേഷിക്കുന്ന സ്‌പെഷ്യല്‍ ടീമിന് പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ സിബിഐ അന്വേഷണത്തിലേക്ക് പിന്നീട് കാര്യങ്ങള്‍ എത്തിക്കുമെന്ന നിഗമനത്തിലാണ് ബി ജെ പിയുടെ നീക്കങ്ങള്‍. വിവാദം സൃഷ്ടിച്ച കേസാണ് എന്നതിലുപരി ക്വട്ടേഷനാണ് എന്ന് പ്രതി തന്നെ തന്നോട് പറഞ്ഞിരുന്നു എന്ന നടിയുടെ മൊഴിയാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുകയത്രെ. മാത്രമല്ല,സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തോട് മുഖം തിരിക്കുകയാണെങ്കില്‍ കോടതിയില്‍ സിബിഐ അഭിഭാഷകന്റെ നിലപാടും നിര്‍ണ്ണായകമാവും.
സാധാരണ ഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്ന കേസുകളുടെ ബാഹുല്യം ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാനാണ് സിബിഐ ശ്രമിക്കുകയെങ്കിലും നടിയുടെ കേസില്‍ എന്തായാലും ആ പതിവുണ്ടാകാന്‍ സാധ്യതയില്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി ബിജെപി നേതൃത്വം തന്നെ ഉറപ്പിക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല ദേശീയ തലത്തില്‍ തന്നെ നടിക്ക് നേരെ നടന്ന ഈ ക്രൂരത ചര്‍ച്ചയായതിനാല്‍ സിബിഐ ഉന്നതരെ സംബന്ധിച്ചും 'ഗോള'ടിക്കാനുള്ള നല്ല അവസരമായതിനാല്‍ പാഴാക്കില്ലന്ന കാര്യവും ഉറപ്പാണ്. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ ആക്രമണങ്ങളില്‍ വേട്ടക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നാണ് ബി ജെ പിയുടെ പ്രധാന ആരോപണം. ഇത് ഗൂഡാലോചനക്കാരെ സംരക്ഷിക്കാനായതിനാല്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നാണ് അവരുടെ നിലപാട്. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സും സിബിഐ അന്വേഷണം സംഭവത്തില്‍ ആവശ്യപ്പെട്ടതിനാല്‍ ആത്യന്തികമായി ഇനി സര്‍ക്കാറാണ് പ്രതിരോധത്തിലാകുക എന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടല്‍.
സംസ്ഥാന പൊലീസിന് ഗൂഡാലോചനക്കാരെ പിടികൂടാന്‍ പറ്റാതെ വരികയും കാര്യങ്ങള്‍ സിബിഐ അന്വേഷണത്തിലെത്തി അണിയറയിലെ വമ്ബന്‍മാരെ പിടികൂടാന്‍ കഴിയുകയും ചെയ്താല്‍ അത് രാഷ്ട്രീയപരമായി വലിയ നേട്ടം ബിജെപിക്ക് സംസ്ഥാനത്തുണ്ടാക്കുമെന്നാണ് പ്രതീക്ഷ. നടിയുമായും കുടുംബവുമായും ബന്ധപ്പെട്ട സുഹൃത്തുക്കള്‍ വഴിയും മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇതിനകം തന്നെ ആശയവിനിമയം തുടങ്ങി കഴിഞ്ഞതായാണ് സൂചന. നടിയെ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സിനിമാ മേഖലയിലെ തന്നെ പ്രബല വിഭാഗം ശ്രമിക്കുന്നതായ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha























