സ്വാശ്രയ കോളേജുകള്‍ കേരളം വിടാന്‍ ഒരുങ്ങുന്നു

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളേജുകള്‍ തങ്ങളുടെ പ്രവര്‍ത്തനമേഖല കര്‍ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും മാറ്റാന്‍ ശ്രമം തുടങ്ങി. കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ നടത്തികൊണ്ടു പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് പ്രവര്‍ത്തമേഖല മാറ്റുന്നത്.
സ്വാശ്രയ മാനേജ്‌മെന്റുകളുടെ വിദ്യാര്‍ത്ഥി വിരുദ്ധ നീക്കങ്ങള്‍ക്ക് തടയിടാന്‍ പുതിയ നിയമനിര്‍മ്മാണത്തിനു ഒരുങ്ങുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.
സര്‍ക്കാര്‍ എല്ലാ സ്ഥാപനങ്ങളിലും പി.ടി.എ നിര്‍ബന്ധമാക്കി. വിദ്യാര്‍ത്ഥികളുടെ പരാതി പരിഹരിക്കാന്‍ ഓമ്പുഡ്‌സ്മാനെ നിയമിക്കാനും സര്‍ക്കാര്‍ ഉത്തരവായി. റാഗിംഗ് അവസാനിപ്പിക്കുന്നതിന് നിയമാനുസൃത മാര്‍ഗങ്ങള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇന്റേണല്‍ അസസ്‌മെന്റിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ വിരട്ടുന്നത് തടയാന്‍ നാല് വൈസ് ചാന്‍സലര്‍മാരുടെ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ സ്വാശ്രയ മാനേജ്‌മെന്റുകളെ പിടികൂടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.
എ.കെ.ആന്റണിയുടെ കാലത്താണ് സംസ്ഥാനത്ത് സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ നിലവാരം താഴ്ന്നതും അഴിമതി വര്‍ധിച്ചതും അതോടെയാണ്. ഉന്നത വിദ്യാഭ്യാസ മേഖല പര്‍ണ്ണമായും തകര്‍ന്നു. ആര്‍ക്കു വേണമെങ്കിലും എഞ്ചിനീയര്‍മാര്‍ ആകാമെന്നു തന്നെയാണ് എന്നാണ് വിശ്വാസം.
ഇതര സംസ്ഥാനങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കോളേജുകള്‍ നടത്താവുന്ന സ്ഥിതിയാണുള്ളത്. നെഹ്‌റു കോളേജ്, ടോംസ്, ട്രാവന്‍കൂര്‍ കോളേജ് എന്നിവയാണ് സര്‍ക്കാരിന്റെ ഹിറ്റ് ലിസ്റ്റിലുള്ളത്.
https://www.facebook.com/Malayalivartha























