വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പൂട്ടിക്കിടക്കുന്ന 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുന്ന ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ നീക്കം. 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമാണ് തീരുമാനം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച ധാരണ ഉണ്ടായത്. വിഷയം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപിക്കും. കൂടാതെ മദ്യസല്‍ക്കാരത്തിനുള്ള ലൈസന്‍സ് ഫീസ് കുറയ്ക്കാനും തീരുമാനമായി. വിനോദസഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കുകയാണ് ലക്ഷ്യമെന്നാണ് ഇതിന് കാരണമായി സി.പി.എം ചൂണ്ടിക്കാട്ടുന്നത്.
ഒരോ വര്‍ഷവും 10 ശതമാനം ചില്ലറ മദ്യവില്‍പ്പനശാലകള്‍ പൂട്ടാനുള്ള തീരുമാനവും പിന്‍വലിക്കും. കള്ളുഷാപ്പുകള്‍ പ്രോത്സാഹിപ്പിക്കാനും തീരുമാനമായി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം മുന്നണിയിലെ മറ്റു കക്ഷികളുമായുള്ള ചര്‍ച്ചയ്ക്കുശേഷമേ നടക്കൂ.
തിരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍ മദ്യനയം മാറ്റുന്നതു സംബന്ധിച്ച് എല്‍.ഡി.എഫില്‍ എതിര്‍പ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha























