കൊട്ടിയൂര്‍ പീഡനകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വൈദികനെ ഇന്നു കസ്റ്റഡിയില്‍ വാങ്ങും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വൈദികനെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് ഇന്നു കസ്റ്റഡിയില്‍ വാങ്ങും. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇതിനായി കോടതിയില്‍ അപേക്ഷ നല്കും.
കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഫാ.റോബിന്‍ വടക്കുംചേരി (48) ഇപ്പോള്‍ കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സിഐ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച പെണ്‍കുട്ടിയുടെ പ്രസവം നടന്ന കൂത്തുപറന്പ് തൊക്കിലങ്ങാടി ആശുപത്രിയിലെ രേഖകള്‍ പരിശോധിച്ചു. ജീവനക്കാരെയും ഡോക്ടറേയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്ന് അന്വേഷണസംഘം പറഞ്ഞു.
https://www.facebook.com/Malayalivartha























