എം.എല്‍.എ പി.ടി തോമസ് വീക്ഷണം പത്രത്തിന്റെ എം.ഡി- ചീഫ് എഡിറ്റര്‍ ആയി ഇന്ന് വൈകുന്നേരം ഏഴുമണിക്ക് സ്ഥാനമേല്‍ക്കും

വീക്ഷണം പ്രിന്റിംഗ് & പബ്ലിഷിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും, പത്രത്തിന്റെ ചീഫ് എഡിറ്ററുമായി എം.എല്‍.എ പി.ടി തോമസ് ഇന്ന് വൈകിട്ട് 7 മണിക്ക് കൊച്ചിയിലെ വീക്ഷണം ഓഫിസില്‍ സ്ഥാനമേല്‍ക്കും. കപട ആചാരങ്ങളെയും വിശ്വാസങ്ങളെയും വെല്ലുവിളിച്ചിരുന്ന പി.ടി തോമസ് പ്രശസ്ത ജ്യോത്സ്യനെക്കൊണ്ട് സമയം കുറിച്ച് ഇന്ന് വൈകുന്നേരം 7 മണിയ്ക്ക് വീക്ഷണത്തിന്റെ സര്‍വ്വ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് മാനേജിങ് ഡയറക്ടര്‍,ചീഫ് എഡിറ്റര്‍ സ്ഥാനത്ത് ചാര്‍ജ് എടുക്കും.
ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് ശ്രീ.വി എം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha























