Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പീഡന ഫാദറിന്റെ കേസ് ഒതുക്കാൻ അണിയറയില്‍ ശ്രമം; കുഞ്ഞിനെ മാറ്റി ഡിഎന്‍എ ഫലം നെഗറ്റീവാക്കി രക്ഷിക്കാന്‍ പദ്ധതി

03 MARCH 2017 10:03 AM IST
മലയാളി വാര്‍ത്ത

പീഡന ഫാദര്‍ റോബിന്‍ വടക്കുംചേരി പോലീസിനോട് കുറ്റസമ്മതം നടത്തിയതിന് ശേഷവും കേസ്സ് ഒതുക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡി.എന്‍.എ. പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ തിരിമറിനടക്കാനുള്ള സാധ്യതയാണ് മുന്നില്‍ക്കാണുന്നത്. പ്രത്യകിച്ചും സഭതന്നെ രഹസ്യമായി റോബിനിനെ സഹായിക്കുന്നെന്ന് സംശയിക്കുന്ന ഈ അവസരത്തില്‍. സഭയുടെ തന്നെ വെബ്സൈറ്റില്‍ പെണ്‍കുട്ടിയാണ് പീഡനത്തിന് കാരണക്കാരി എന്ന രീതിയില്‍ ലേഖനം വന്നത് സഭ കേസ്സ് ഒതുക്കാന്‍ നോക്കുന്നു എന്ന സംശയം ബലപ്പെടുത്തുന്നു.

ഇപ്പോള്‍ പട്ടുവത്തെ സര്‍ക്കാര്‍ അനാഥമന്ദിരത്തില്‍ കഴിയുന്ന കുഞ്ഞിന്റെയും റിമാന്‍ഡില്‍ കഴിയുന്ന വൈദികന്റെയും രക്തസാമ്പിളുകള്‍ ശേഖരിച്ചാണു പരിശോധന നടത്തുക. എന്നാല്‍, പരിശോധന ഭയന്ന് കുഞ്ഞിനെ ചിലര്‍ മാറ്റിയതായിട്ടാണ് ഇപ്പോള്‍ ആരോപണമുയര്‍ന്നത്. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ച ഉടന്‍ ചോരക്കുഞ്ഞിനെ മാനന്തവാടി രൂപതയുടെ കീഴിലുള്ള വയനാട്ടിലെ അനാഥാലയത്തില്‍ എത്തിച്ചിരുന്നു. 12 ദിവസത്തിനുശേഷമാണ് കുഞ്ഞിനെ ഇവിടെനിന്നു പേരാവൂര്‍ പൊലീസ് രക്ഷപ്പെടുത്തി കൊട്ടിയൂര്‍ പട്ടുവത്തെ സര്‍ക്കാര്‍ അനാഥാലയത്തില്‍ എത്തിച്ചത്. ഇതിനിടെയില്‍ കുഞ്ഞിനെ മാറ്റാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തല്‍.

സംഭവത്തില്‍ അന്വേഷണം വയനാട്ടിലേക്കും വ്യാപിപ്പിച്ചു. അന്വേഷണ സംഘം വയനാട് ജില്ലയില്‍ രണ്ട് സ്ഥാപനങ്ങളില്‍ പരിശോധനയും തെളിവെടുപ്പും നടത്തി. വൈത്തിരിയിലെ അനാഥമന്ദിരത്തിലും ശിശുക്ഷേമ സമിതിയുടെ കമ്പളക്കാട് ഓഫീസിലും പേരാവൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. രണ്ട് സ്ഥാപനത്തിലെയും ഓഫീസ് രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു. കുട്ടിയെ പ്രവേശിപ്പിക്കുന്നതിനുമുന്‍പ് ഇതിനായി ശുപാര്‍ശ നല്‍കിയവര്‍, കുട്ടിയെ സ്ഥാപനത്തില്‍ എത്തിച്ചവര്‍, സ്ഥാപനത്തിന് നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു. മാനന്തവാടിക്കടുത്ത ഒരു സന്യാസിനി സമൂഹത്തിന്റെ ഓഫീസിലും എത്തി മൊഴി രേഖപ്പെടുത്തി. സ്ഥാപന മേധാവികളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ തെളിവെടുപ്പ് നടത്തും.

രൂപതയുടെ പി.ആര്‍.ഒ: ഫാ. തോമസാണ് വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്‍. ഈ കമ്മിറ്റി അംഗമായ കന്യാസ്ത്രീക്കാണ് അനാഥാലയത്തിന്റെ ചുമതല. ഇവര്‍ രണ്ടുപേരും നേരത്തേ തന്നെ വൈദികനെ രക്ഷിക്കാന്‍ ശ്രമം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ആശങ്ക എത്തുന്നത്. കുട്ടിയെ മാറ്റിയിട്ടുണ്ടെങ്കില്‍ ഡി.എന്‍.എ. പരിശോധനാഫലം പ്രതിക്ക് അനുകൂലമാകും. ഇതോടെ, കേസ് തള്ളാമെന്ന ആശങ്കയുണ്ട്. എന്നാല്‍ കുട്ടിയുടേയും അമ്മയുടേയും ഡിഎന്‍എ പരിശോധിച്ചാല്‍ ഇതിലെ കള്ളക്കളി പൊളിയും. അത് പ്രസവം നടന്ന ക്രിസ്തുരാജാ ആശുപത്രിയെ പോലും വെട്ടിലാക്കും. അതുകൊണ്ട് റോബിന്റേയും കുട്ടിയുടേയും ഡിഎന്‍എ പരിശോധനാ ഫലത്തില്‍ അസ്വാഭാവികത കണ്ടാല്‍ കുട്ടിയുടേയും അമ്മയുടേയും ഡിഎന്‍എ പരിശോധിക്കാനാണ് തീരുമാനം.

അതിനിടെ കുട്ടിയെ മാറ്റിയെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് പൊലീസ് വ്യക്തമായ അന്വേഷണം നടത്തുമെന്നാണ് സൂചന. കുഞ്ഞിനെ അനാഥാലത്തില്‍ എത്തിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നാണ് നിയമം. ഇതു അധികൃതര്‍ പാലിച്ചില്ല. ഇതിന് വൈത്തിരിയിലെ അനാഥാലയം മറുപടി നല്‍കേണ്ടി വരും. അതിനിടെ അമ്മയുടെയും കുഞ്ഞിന്റെയും രക്തസാമ്പിളുകള്‍ ഡി.എന്‍.എ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചു. പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയുടെ രക്തസാമ്പിളും ശേഖരിക്കുന്നുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള തളിപ്പറമ്പ് പട്ടുവത്തെ അനാഥ മന്ദിരത്തിലെത്തിയാണ് പേരാവൂര്‍ സി.ഐ എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അമ്മയുടെയും കുഞ്ഞിന്റെയും രക്തസാമ്പിള്‍ ശേഖരിച്ചത്.

അനധികൃതമായി നവജാതശിശുവിനെ പാര്‍പ്പിച്ച വൈത്തിരിയിലെ ഹോളി ഇന്‍ഫന്റ് മേരി കോണ്‍വെന്റ് ശിശുഭവനെതിരെ പൊലീസ് കേസെടുത്തു. ഒരാഴ്ച പോലും പ്രായമില്ലാത്ത നവജാതശിശുവിനെ കൊണ്ടു വന്നിട്ടും പൊലീസിനെയോ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയോ അറിയിക്കാതെ മറച്ചു വച്ചതിനാണ് കേസ്.

ഫെബ്രുവരി ഏഴിനാണ് പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിനി കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചോരക്കുഞ്ഞിനെ അഞ്ചാംദിവസം പെണ്‍കുട്ടിയുടെ മാതാവും വല്യമ്മയും ചേര്‍ന്ന് വൈത്തിരിയിലെ സ്ഥാപനത്തിലെത്തിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കകം കുഞ്ഞിനെ തിരികെ കൊണ്ടുപോകുമെന്ന് ഉറപ്പ് നല്‍കിയതായി പറയുന്നു. ശിശുഭവനില്‍ കുഞ്ഞിനെ എത്തിച്ച വിവരം 20 നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയോ ,പൊലീസിനെ അറിയിക്കുകയോ ചെയ്യാതെ കുട്ടിയെ ഏറ്റെടുത്തത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസെടുത്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രസവ വിവരം മറച്ചുവച്ചതിനു കൂത്തുപറമ്പു ക്രിസ്തുരാജ ആശുപത്രിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും കുറിച്ചു പൊലീസ് അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (2 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (3 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (3 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (3 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (4 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (4 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (4 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (4 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (4 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (4 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (4 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (4 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (4 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (4 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (6 hours ago)

Malayali Vartha Recommends