പ്രവാസി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ഉപാസന നഴ്‌സിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മാനേജ്‌മെന്റിന്റെ കൊടിയ പീഡനങ്ങള്‍; രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതി ഉന്നയിച്ചിട്ടും ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതെ മാനേജ്മന്റ്

പാമ്പാടി നെഹ്‌റു കോളേജ്, മറ്റക്കര ടോംസ് കോളേജ് ശ്രേണിയിലേക്ക് മറ്റൊരു കോളേജ് കൂടി. പ്രവാസി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ഉപാസന കോളേജ് ഓഫ് നഴ്‌സിംഗ്. മാനേജ്‌മെന്റ് നടത്തുന്ന കൊടും പീഡനത്തിനെതിരെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുകയാണ്. പെണ്‍കുട്ടികളുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് രാവിലെ മുതലാണ് പ്രധാന കവാടത്തിന് മുന്നില്‍ പഠിപ്പ് മുടക്കി സമരം ആരംഭിച്ചിരിക്കുന്നത്.
കടുത്ത ഫൈന്‍ ഈടാക്കിയും മാനസികമായി പീഡിപ്പിച്ചുമാണ് ഇവിടെ മാനേജ്‌മെന്റ് പഠിപ്പിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടുന്നു. നിരവധി തവണ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പരാതി ഉന്നയിച്ചെങ്കിലും ചര്‍ച്ചയ്ക്ക് പോലും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. പ്രവാസി വ്യവസായിയുടെ മേല്‍ നോട്ടത്തിലുള്ള സ്ഥാപനമായതിനാല്‍ മുഖ്യധാര മാധ്യമങ്ങളും പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും സരമത്തിനൊപ്പമെത്തുന്നില്ല. പരാതി പറയുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയും മാനസികമായി തകര്‍ക്കാനുമാണ് മാനേജ്‌മെന്റിന്റെ ശ്രമം.
മലയാളി വാര്‍ത്തയുടെ റിപ്പോര്‍ട്ടര്‍മാര്‍ ഉപാസന നഴ്‌സിംഗ് കോളേജുമായി ബന്ധപ്പെട്ടെങ്കിലും പ്രിന്‍സിപ്പാള്‍ ഞങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ മൊബൈല്‍ നമ്പര്‍ ചോദിച്ചെങ്കിലും ആരും അത് തരാന്‍ തയ്യാറായില്ല. സംഭവങ്ങളില്‍ നിന്നും മാനേജ്മന്റ് ഒഴിഞ്ഞ് മാറുന്നതിന്റെ തെളിവാണിത്.
പാമ്പാടി നെഹ്‌റുകോളെജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷണാണ് കേരളത്തിലെ സ്വാശ്രയ കേളേജിലെ മാനേജ്‌മെന്റ് പീഡനത്തിനെതിരെ കേരളത്തില്‍ വിദ്യര്‍ത്ഥി പ്രക്ഷോഭങ്ങള്‍ തുടങ്ങിയത്. ഇതിനിടയിലാണ് ഉപാസന നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥികളും സമര രംഗത്തിറങ്ങിയത്.
കേരളത്തിലെ സ്വാശ്രയ കേളേജിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ നല്‍കിയത് എസ്.എഫ്.ഐ ആയിരുന്നു, എന്നാല്‍ രവിപിള്ളയുമായി സി.പി.എമ്മിനുള്ള അടുപ്പം ഈ സമരത്തില്‍ നിന്നും എസ്.എഫ്.ഐ പിന്മാറിയത്തിന് കാരണമായി പറയപ്പെടുന്നു.
https://www.facebook.com/Malayalivartha























