ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ബി.സി.സി.ഐക്ക് നോട്ടീസ് അയച്ചു

ഐ.പി.എല്‍ ഒത്തുക്കളിയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ബി.സി.സി.ഐക്ക് നോട്ടീസ് അയച്ചു. കേസ് കോടതി മാര്‍ച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും.
ഏപ്രിലില്‍ സ്‌കോട്ട്‌ലന്‍ഡില്‍ ഗ്ലെന്റോത്ത് ക്ലബ്ബിനായി പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ക്ഷണമുണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാന്‍ ബി.സി.സി.ഐയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. ഇതിന്മേലാണ് കോടതിയുടെ നടപടി.
ഐ.പി.എല്ലില്‍ ഒത്തുകളി ആരോപിച്ചാണ് ബി.സി.സി.ഐ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ഒത്തുകളി കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിന് ശേഷവും ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് താരം ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha























