പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് എക്‌സൈസ് വകുപ്പിന്റെ അധിക ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് എക്‌സൈസ് വകുപ്പിന്റെ അധിക ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നെഞ്ചുവേദനയെ തുടര്‍ന്ന ആശുപത്രിയില്‍ ചികിത്സയിലായ സാഹചര്യത്തിലാണ് ജി സുധാകരന് ചുമതല നല്‍കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സുധാകരന് കഴിഞ്ഞ ദിവസം വൈകിട്ട് നല്‍കിയെന്നാണ് സൂചന.
പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കി തുടര്‍ ചര്‍ച്ച നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടതുണ്ട്. പുതിയ മദ്യനയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് ജി സുധാകരന് അധിക ചുമതല. കഴിഞ്ഞ ദിവസമാണ് ടി പി രാമകൃഷ്ണനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
https://www.facebook.com/Malayalivartha


























