സെക്രട്ടേറിയറ്റില്‍ നടന്ന പുകിലുകള്‍; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്റെ ഓഫീസിലെത്തിയ പാഴ്‌സലില്‍ ബോംബ് എന്ന വാര്‍ത്ത!അവസാനം സംഭവിച്ചത്...

സെക്രട്ടേറിയറ്റില്‍ ഇന്നലെ ചില സംഭവങ്ങള്‍ അരങ്ങേറി. ഉദ്വേഗഭരിതമായ നിമിഷങ്ങളായിരുന്നു ഇന്നലെ അവിടെയുണ്ടായിരുന്നവര്‍ അനുഭവിച്ചറിഞ്ഞത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ സെക്രട്ടേറിയറ്റില്‍ അധികമാരും ഉണ്ടായിരുന്നില്ല. പെട്ടെന്ന് അവിടെ ജാഗ്രതാനിര്‍ദേശം എത്തി.
ബോംബ് സ്‌ക്വാഡും അഗ്‌നിശമനസേനയും പോലീസും കമാന്‍ഡോകളും നിമിഷങ്ങള്‍ക്കുള്ളില്‍ കന്റോണ്‍മെന്റ് ഗേറ്റ് വഴി സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന പ്രധാന ബ്ലോക്കിലേക്കു പാഞ്ഞെത്തി.
ഉദ്യോഗസ്ഥരും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ ജനങ്ങളും ഇവിടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ച് നിന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്റെ ഓഫീസിലെത്തിയ പാഴ്‌സലില്‍ ബോംബ് എന്ന വാര്‍ത്ത അവിടെയാകെ പരന്നു. പോലീസിന്റെ വയര്‍ലെസ് സെറ്റുകളില്‍ നിന്ന് ബോംബ് സന്ദേശങ്ങള്‍ പാഞ്ഞു. സെക്രട്ടേറിയറ്റില്‍ വന്‍ സുരക്ഷാപാളിച്ച ഉണ്ടായതായുളള വിലയിരുത്തലും നടന്നു.
ബോംബ് സ്‌ക്വാഡ് അംഗങ്ങള്‍ ബോംബ് നിര്‍വീര്യമാക്കാനുള്ള നടപടികളും ആരംഭിച്ചു. പാഴ്‌സല്‍ തുറന്നതോടെയാണ് ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്ക് അവസാനമായത്.
ഇടതുപക്ഷ സര്‍ക്കാരിന് എ.ബി.വി.പിയുടെ സമ്മാനമാണു പാഴ്‌സലിലുണ്ടായിരുന്നത്.
'സ്ത്രീവിരുദ്ധ മുഖമുള്ള സര്‍ക്കാര്‍ സാരിയുടുത്തു നടക്കുക' എന്ന കുറിപ്പോടെ മൂന്നു സാരിയാണു പാഴ്‌സലില്‍ ഉണ്ടായിരുന്നത്.
സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയമെന്ന് വിമര്‍ശനമുയരുമ്പോള്‍ എ.ബി.വി.പിയുടെ പേരില്‍ പിണറായി സര്‍ക്കാരിനൊരു സമ്മാനം!
https://www.facebook.com/Malayalivartha


























