ഡി.വൈ.എഫ്.ഐ. നേതാവിന് ലൈംഗിക പീഡന ഇരകളോട് പുച്ഛം; കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി

നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ പോലീസിനേയും സര്‍ക്കാരിനേയും ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത് സ്വാഭാവികം. എന്നാല്‍ ഇതൊന്നും ദഹിക്കാത്ത മട്ടില്‍ ഇരകളെ അധിഷേപിക്കുകയാണ് യുവ നേതാക്കള്‍.
കൊച്ചിയില്‍ ദുരൂഹ സാഹര്യത്തില്‍ മരിച്ച സി.എ വിദ്യാര്‍ത്ഥിനി മിഷേലിനെ വ്യക്തിപരമായി അധിക്ഷേപിച്ച് കണ്ണൂരിലെ ഡിവൈഎഫ്‌ഐ നേതാവ് റോബര്‍ട്ട്. കൊച്ചിയിലെത്തിയ മിഷേല്‍ മോശം കൂട്ടുകെട്ടില്‍പ്പെട്ടതാണ് മരണത്തിനു കാരണമെന്നും, അതിന് സര്‍ക്കാരിനെ പഴിക്കുന്നതെന്തിനെന്നുമാണ് നേതാവിന്റെ ചോദ്യം.
വാളയാറില്‍ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്‌തെന്നു സംശയിക്കുന്ന സഹോദരിമാരെയും നേതാവ് വെറുതെ വിട്ടില്ല. വാളയാറില്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ നാല് വര്‍ഷമായി ബന്ധു താമസിക്കുന്നുവെന്നും, ഇത് ശ്രദ്ധിക്കാതിരുന്ന മാതാപിതാക്കളാണ് പീഡനത്തിന് കാരണക്കാരെന്നും നേതാവ് സമര്‍ത്ഥിക്കുന്നു.
എല്ലാം സംഭവിച്ചുകഴിയുമ്പോള്‍ ഒടുവില്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും കുറ്റമായി അത് ചിത്രീകരിക്കുന്നുവെന്നും നേതാവ് പറയുന്നു. വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. അതേ സമയം വിവാദമായതോടെ റോബര്‍ട്ട് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. ഫ്രണ്ട്‌സ് ഒണ്‍ലിയായാണ് സ്റ്റാറ്റസിട്ടതെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പിന്നീട് വ്യാപകമായി പ്രചരിച്ചു.
നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
വാളയാറിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കെട്ടിത്തൂക്കുകയും ചെയ്തത് ആരാ. ' ആ വീട്ടില്‍ താമസിക്കുന്ന ബന്ധു'. ഇവന്‍ നാല് വര്‍ഷമായി അവിടെ താമസിക്കുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിച്ചില്ല. എന്നിട്ട് ഇതെല്ലാം സംഭവിച്ചപ്പോള്‍ പൊലീസിനും സര്‍ക്കാരിനും കുറ്റം.
മിഷേല്‍ ആത്മഹത്യ ചെയ്തു. എന്താ കാരണം. കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടു. അതല്ലേ സത്യം. കുറ്റം ആര്‍ക്കാ, സര്‍ക്കാരിന്. എനിക്കിതില്‍ വിയോജിപ്പുണ്ട്. വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ല.
https://www.facebook.com/Malayalivartha


























