പാറമ്പുഴ കൂട്ടക്കൊലക്കേസിലെ വിധി പ്രഖ്യാപനം മാറ്റി

പാറമ്പുഴ കൂട്ടക്കൊല കേസിലെ വിധി പ്രഖ്യാപനം മാര്‍ച്ച് 21ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ് വിധി പ്രഖ്യാപനം മാറ്റിയത്. കേസിലെ പ്രതി ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദര്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു.
2015 മേയ് 16നു അര്‍ധരാത്രി കോട്ടയം പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിക്കെതിരെ 302, 397, 457, 380 എന്നീ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തി.
കൊല്ലപ്പെട്ട പ്രവീണ്‍ നടത്തിയിരുന്ന തുണി അലക്കു സ്ഥാപനത്തില്‍ തേയ്പ്പു ജോലിക്കാരനായിരുന്നു പ്രതി നരേന്ദര്‍ കുമാര്‍ (30). സ്വന്തം കടബാധ്യതകള്‍ വീട്ടാന്‍ ഇയാള്‍ അര്‍ധരാത്രി കൊലനടത്തി ആഭരണവും പണവുമായി സ്ഥലം വിടുകയായിരുന്നു. പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉത്തര്‍പ്രദേശിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 16നാണ് കേസിലെ വാദം പൂര്‍ത്തിയായത്.
https://www.facebook.com/Malayalivartha


























