Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ കൂടുതല്‍ സ്ത്രീധനം വാങ്ങാം എന്ന മോഹം വേണ്ട...സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമാക്കുന്നു, പാരിതോഷികങ്ങളും പാടില്ല

21 MARCH 2017 07:55 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരികയാണ്. സ്ത്രീധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും കേസുകളും ആയിരകണക്കിനാണ് റിപ്പോര്‍ട്ട് ചെയ്തിരുക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

സ്ത്രീധനം ആവശ്യപ്പെടുന്നതും വാങ്ങുന്നതും കുറ്റകരമാണെങ്കിലും ഇതിനെതിരായ നടപടികള്‍ കേരളത്തില്‍ കര്‍ശനമല്ലാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. സ്ത്രീധനം കര്‍ശനമായി നിയന്ത്രിക്കുന്നതിന് നിലവിലുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് ചട്ടങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള ഭേദഗതി വേണോ എന്ന് കഴിഞ്ഞയാഴ്ച ചീഫ് സെക്രട്ടറി സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറോട് ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കേരളത്തിലെ മൂന്ന് സോണലുകളിലെയും സ്ത്രീധന നിരോധന ഓഫീസര്‍മാരോട് ഇക്കാര്യത്തിലുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ സംസ്ഥാനത്തെ മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍കൂടിയായ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ആവശ്യപ്പെട്ടു.

1961 ലെ കേരള സ്ത്രീധന നിരോധന നിയമപ്രകാരം 2004ല്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ഡൗറി പ്രൊഹിബിഷന്‍ റൂള്‍സ് പുറപ്പെടുവിച്ചിരുന്നു.ദേശീയ വനിതാകമ്മിഷന്റെ ആവശ്യം മുന്‍നിറുത്തിയാണ് സ്ത്രീധന നിരോധന ചട്ടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളില്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിച്ച് സ്വതന്ത്ര ചുമതലയും നല്‍കി.
സ്ത്രീധനം സംബന്ധിച്ചുള്ള പരാതികള്‍ സ്വന്തമായോ, രക്ഷാകര്‍ത്താക്കള്‍ അല്ലെങ്കില്‍ ബന്ധുക്കളോ അംഗീകൃത സംഘടനകളോ സ്ഥാപനങ്ങളോ വഴിയോ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് നല്‍കാം. റീജിയണല്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍ ഒരു മാസത്തിനുള്ളില്‍ പരാതി അന്വേഷിച്ച് കണ്ടെത്തലുകള്‍ രേഖപ്പെടുത്തണം. നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും അനുസരിക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടിയെടുക്കാം.

വിവാഹിതരാകാന്‍ പോകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് വിവാഹശേഷം വകുപ്പ് തലവന്മാര്‍ക്ക് സത്യവാങ്മൂലം നല്‍കണം. ഇതില്‍ സ്വന്തം പിതാവും ഭാര്യയും ഭാര്യാപിതാവും ഒപ്പിട്ടിരിക്കണം. ഇത് നിര്‍ബന്ധമായും നല്‍കേണ്ടതും ഈ രേഖ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നുമായിരുന്നു ചട്ടം. വര്‍ഷങ്ങള്‍ കഴിയുകയും സ്ത്രീധന പീഡനം നിത്യസംഭവമാകുകയും ചെയ്തിട്ടും നടപടികളില്ലാത്ത പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ആര്‍ഭാട വിവാഹങ്ങള്‍ക്കും സ്ത്രീധനഭ്രമത്തിനും ഒരു പരിധി വരെ അറുതിയാകും. വിവാഹവേളയില്‍ വധൂവരന്‍മാര്‍ക്ക് ലഭിക്കുന്ന ഗിഫ്റ്റുകള്‍ സ്ത്രീധനത്തില്‍ വരില്ലെന്നമട്ടില്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ നടന്ന ശ്രമങ്ങളും ഇതോടെ പൊളിയും. വിവാഹവുമായി ബന്ധപ്പെട്ട് മാതാപിതാക്കളോ ഉറ്റവരോ ബന്ധുക്കളോ സുഹൃത്തുക്കളോ ആര് നല്‍കുന്ന പാരിതോഷികങ്ങളും ഇനിമുതല്‍ വധൂവരന്‍മാര്‍ പ്രത്യേകം ലിസ്റ്റാക്കി സൂക്ഷിക്കേണ്ടതും വിവാഹ രജിസ്റ്റര്‍ വേളയില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ ഇതിന്റെ പകര്‍പ്പ് ഹാജരാക്കേണ്ടതുമാണ്. ലിസ്റ്റ് ഹാജരാക്കണമെന്ന നിര്‍ദേശം നിലവിലുള്ളതാണെങ്കിലും പാലിക്കാത്ത സാഹചര്യത്തില്‍ വിവാഹം രജിസ്‌ട്രേഷന് ലിസ്റ്റ് നിര്‍ബന്ധമാക്കും. അച്ഛനും അമ്മയുമുള്‍പ്പെടെ പാരിതോഷികങ്ങള്‍ നല്‍കുന്നവര്‍ ചെലവഴിച്ച പണത്തിന്റെ ഉറവിടവും ലിസ്റ്റില്‍ വെളിപ്പെടുത്തണം.

വിവാഹ ചടങ്ങില്‍ വധൂവരന്‍മാര്‍ക്ക് അണിഞ്ഞൊരുങ്ങാനും ചെലവഴിക്കാനുമുള്‍പ്പെടെയുള്ള തുകയ്ക്ക് പരിധി നിശ്ചയിക്കുന്നതിനൊപ്പം പരിധിക്കപ്പുറം പണമോ സ്വര്‍ണമോ, വാഹനങ്ങളോ വസ്തുവകകളോ പാരിതോഷികമായി കൈപ്പറ്റിയാല്‍ ഇതിന് ആഡംബര നികുതിയ്ക്ക് വിധേയമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന് പുറമേ നിയമലംഘകര്‍ക്കുള്ള ശിക്ഷാ കാലാവധിയും പിഴത്തുകയും വര്‍ദ്ധിപ്പിക്കാനും ഉദ്ദേശമുണ്ട്. റീജിയണല്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍ ചീഫ് ഓഫീസറായ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ മുഖാന്തിരം സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി ലഭിച്ചശേഷം ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ചട്ടം ഭേദഗതി ചെയ്യുകയോ പുതിയ നിയമം കൊണ്ടുവരികയോ ചെയ്യാനാണ് നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (28 minutes ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (37 minutes ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (42 minutes ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (52 minutes ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (56 minutes ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (59 minutes ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (1 hour ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (1 hour ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (1 hour ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (1 hour ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (1 hour ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (1 hour ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (1 hour ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (1 hour ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (2 hours ago)

Malayali Vartha Recommends