വി എസ് നോടുള്ള സി പി എം പ്രവർത്തകർക്കുള്ള കലിപ്പ് അദ്ദേഹത്തിന്റെ വിശ്വസ്തനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ സുരേഷ് കുമാറിനോട് തീർത്തു

ഇടുക്കിയിലെ മൂന്നാറിലാണ് സംഭവം. സുരേഷ് കുമാര്‍ മുന്നാറിലെത്തിയത് രണ്ട് ദിവസം മുമ്പാണ്. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിലായിരുന്നു യാത്ര. മുമ്പ് മുന്നാര്‍ ദൗത്യസംഘതലവനായി സുരേഷ് കുമാര്‍ പ്രവര്‍ത്തിച്ചത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഒരു മാസം കൊണ്ട് നൂറോളം കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയാണ് അന്ന് അദ്ദേഹം വിവാദനായകനായത്.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്റെ പിന്തുണയുണ്ടായിരുന്നു. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് പകരം ഇടിച്ചു നിരത്തുന്നത് കണ്ട് ആഗോള മാധ്യമങ്ങള്‍ പോലും അത്ഭുതപ്പെട്ടു. പിന്നീട് സുരേഷ് കുമാറിന്റെ ദൗത്യസംഘത്തെ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ബന്ധിതമായി. സി പി ഐ ഓഫീസ് ഇടിച്ചു നിരത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
അച്ചുതാനന്ദന്റെ കാലത്തു തന്നെ സുരേഷ് കുമാര്‍ പിണറായിയുടെ കണ്ണിലെ കരടായി മാറിയിരുന്നു. മൂന്നാര്‍ ദൗത്യത്തിനു ശേഷം സുരേഷ് കുമാറിന് നല്ല തസ്തികകള്‍ ഒന്നും അനുവദിച്ചില്ല.അതോടെ അദ്ദേഹം സര്‍വീസില്‍ നിന്നും അകന്നു നിന്നു. പിന്നീട് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഭരണഭാഷാ വകുപ്പിന്റെയും മറ്റും ചുമതല നല്‍കി.വി എസിനെക്കാളും ഭേദമായിരുന്നു ഉമ്മന്‍ ചാണ്ടി.ഏതായാലും പിണറായി മുഖ്യമന്ത്രിയായതോടെ സുരേഷ് കുമാര്‍ സര്‍വീസ് വിട്ടു.
തന്റെ പഴയ കളിക്കളമായ മൂന്നാറില്‍ വിനോദയാത്രക്കെത്തിയ സുരേഷിനാണ് സി പി എം പ്രവര്‍ത്തരില്‍ നിന്നും ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായത്. സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ സാധാരണ സര്‍വീസിലുള്ളവരുടെ ഔദ്യോഗിക വാഹനങ്ങള്‍ ഉയോഗിക്കാറുണ്ട്.ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല.
എന്നാല്‍ സി പി എം ഏരിയാ സെക്രട്ടറി കെ.കെ.വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുരേഷിനെ തടഞ്ഞത്. പോലീസ് എത്തി ചര്‍ച്ച നടത്തി സുരേഷിനെ പരിക്കേല്‍ക്കാതെ വിട്ടയച്ചു.ദേവികുളം സീതാദേവിയിലാണ് സംഭവം. സുരേഷിന്റെ പ്രധാന ശത്രു എം എം മണി ഇപ്പോള്‍ മന്ത്രിയാണ്. ഇനി എങ്ങനെയാണ് സുരേഷ് മണിയാശാന്റെ ഇടുക്കിയില്‍ സമാധാനമായി കാല് കുത്തുന്നത്.
https://www.facebook.com/Malayalivartha
























