പോസ്‌റ്റോഫീസുകളില്‍ ആരംഭിച്ച എസ്.ബി അക്കൗണ്ട് വിപ്‌ളവത്തിന് പാരയായി ബാങ്കുകള്‍

തൊട്ടതിനും പിടിച്ചതിനുമൊക്കെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന ബാങ്കുകളുടെ കള്ളക്കളിക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തി പോസ്‌റ്റോഫീസുകളില്‍ ആരംഭിച്ച എസ്.ബി അക്കൗണ്ട് വിപ്‌ളവ'ത്തിന് ബാങ്കുകള്‍ പാരവയ്ക്കുന്നു. പോസ്‌റ്റോഫീസ് എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ബാങ്കുകളുടെ എ.ടി.എമ്മില്‍ നിന്ന് മൂന്നിലേറെ തവണ പണം പിലവലിച്ചാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോസ്റ്റല്‍ സര്‍വീസ് അധികൃതര്‍ നിര്‍ബന്ധിതരായി.
മെട്രോ നഗരങ്ങളില്‍ മൂന്ന് തവണയില്‍ കൂടുതലും മറ്റ് നഗരങ്ങളില്‍ അഞ്ച് തവണയില്‍ കൂടുതലും പിന്‍വലിച്ചാല്‍ ഓരോ തവണയും 26 രൂപ ഈടാക്കുമെന്ന്, അക്കൗണ്ട് തുറക്കാന്‍ കഴിയുന്ന പോസ്‌റ്റോഫീസ് അധികൃതര്‍ക്ക് ഇന്നലെ സര്‍ക്കുലര്‍ ലഭിച്ചു. ഇങ്ങനൊരു സര്‍വീസ് ചാര്‍ജ് ഉണ്ടാകില്ലെന്നതായിരുന്നു പോസ്‌റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പ്രധാന ആകര്‍ഷണം. പോസ്‌റ്റോഫീസുകളുടെ എ.ടി.എമ്മുകളില്‍ നിന്ന് സര്‍വീസ് ചാര്‍ജില്ലാതെ എത്ര തവണ വേണമെങ്കിലും പണം പിന്‍വലിക്കാം.
50 രൂപയ്ക്ക് അക്കൗണ്ട് തുടങ്ങാം, മിനിമം ബാലന്‍സ് ആവശ്യമില്ല, 24 മണിക്കൂറിനുള്ളില്‍ എ.ടി.എം കാര്‍ഡ് കൈയിലെത്തും, നിക്ഷേപത്തിന് നാലു ശതമാനം പലിശയും.
നിശ്ചിത എണ്ണം ഇടപാടുകള്‍ കഴിഞ്ഞാല്‍ തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുമ്പോള്‍ പോസ്‌റ്റോഫീസ് അക്കൗണ്ടുകാര്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാതിരിക്കുന്നത് യുക്തിരഹിതമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ബാങ്കുകളുടെ നിലപാട്. ഇത് തള്ളിക്കളയാന്‍ പോസ്റ്റല്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. സര്‍വീസ് ചാര്‍ജ് പോസ്റ്റല്‍ വകുപ്പ് നല്‍കണമെന്ന ബാങ്കുകളുടെ ആവശ്യവും അംഗീകരിച്ചില്ല. കഴിഞ്ഞ 18നാണ് പോസ്‌റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ടിന്റെ മഹത്വം മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലായത്.
https://www.facebook.com/Malayalivartha

























