കുണ്ടറയിലെ പതിനാലുകാരന്റെ മരണം; വിക്ടറിനെയും മകനെയും സംശയിക്കാനുളള കാരണങ്ങള്‍ വ്യക്തമല്ലെന്ന് എസ് പി

കുണ്ടറയിലെ പതിനാലുകാരന്റെ മരണത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പി ബി.കൃഷ്ണകുമാര്‍ നല്‍കിയ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് എസ്പി. പരാതിക്കാരുടെ മൊഴികള്‍ രേഖപ്പെടുത്തിയതില്‍ പൂര്‍ണതയില്ലെന്ന് കാണിച്ച് ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് കൊല്ലം റൂറല്‍ എസ്പി എസ്. സുരേന്ദ്രന്‍ തിരിച്ചയച്ചു. വിക്ടറിനെയും മകനെയും സംശയിക്കാനുളള കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമല്ലെന്നും പറയുന്നു. ഡിവൈ.എസ്.പി ബി.കൃഷ്ണകുമാറിനോട് പുതിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അന്വേഷണസംഘത്തിലെ ഭിന്നതായാണ് റിപ്പോര്‍ട്ട് തിരിച്ചയക്കാന്‍ കാരണമെന്നാണ് സൂചന.
കുണ്ടറയില്‍ കൊച്ചു മകളെ പീഡിപ്പിച്ച വിക്ടര്‍ കുട്ടിയുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് സൂചന ലഭിച്ചതോടെയാണ് കേസില്‍ പുനരന്വേഷണം ആരംഭിച്ചത്. മരിച്ച 14കാരന്റെ പെങ്ങളെ വിക്ടര്‍ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടി മരിച്ച ദിവസം വീട്ടില്‍ ആരും ഇല്ലായിരുന്നു. തിരിച്ചു വന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണത്തിനു ശേഷം വിക്ടര്‍ വീട്ടിലേയ്ക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം പറയുന്നു. പിന്നീട് ഈ കുടുംബം ഇവിടെ നിന്ന് മാറുകയായിരുന്നു. കുട്ടിയുടെ മരണത്തിന് 14 ദിവസം കഴിഞ്ഞാണ് പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തിയതെന്നും ആത്മഹത്യ എന്ന പേരില്‍ കേസ് എഴുതി തള്ളുകയായിരുന്നെന്നും കുടുംബം പറഞ്ഞു. കൊച്ചു മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ മുത്തശ്ശി ലതാമേരിയെയും ഇന്നു അറസ്റ്റ് ചെയ്യും. ഇവരുടെ ഒത്താശയോടെയായിരുന്നു പീഡനമെന്ന് സൂചനയുണ്ട്
https://www.facebook.com/Malayalivartha

























