ബന്ധുനിയമന വിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കു ക്ലീന്‍ ചിറ്റ്, ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

ബന്ധുനിയമന വിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കു ക്ലീന്‍ ചിറ്റ്. ആരോപണങ്ങളില്‍ കഴമ്പില്ലെന്നു വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. ഗൗരവമേറിയ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ബന്ധുക്കള്‍ക്ക് പ്രധാന തസ്തികകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. മുന്‍ മന്ത്രിമാര്‍ക്കും 13 എംഎല്‍എമാര്‍ക്കുമെതിരെയാണ് ആരോപണം ഉന്നയിക്കപ്പെട്ടിരുന്നത്.
ചിലരുടെ ബന്ധുകള്‍ക്കു ക്ലര്‍ക്ക് തസ്തികയിലേക്കു നിയമനം നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. ഇത് ഗൗരവമേറിയ കുറ്റമല്ലെന്നും വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്
https://www.facebook.com/Malayalivartha

























