കുണ്ടറയിലെ പതിനാലുകാരന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കുണ്ടറയിലെ പതിനാലുകാരന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും . കൊട്ടാരക്കര ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് കൊല്ലം റൂറല്‍ എസ് തള്ളിയിരുന്നു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയതില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്പി റിപ്പോര്‍ട്ട് തള്ളിയത്.റിപ്പോര്‍ട്ട് അപൂര്‍ണമാണ്
കുട്ടിയുടെ മരണത്തില്‍ ആരോപണ വിധേയനായ വിക്ടറിനേയും മകനേയും സംശയിക്കാനുള്ള കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്നും ഡിവൈഎസ്പി ബി കൃഷ്ണകുമാറിനോട് എസ്പി ആവശ്യപ്പെട്ടു. കുട്ടിയുടെ മരണം ആത്മഹത്യയെന്ന് നേരത്തെ എഴുതി തള്ളിയ ഡിവൈഎസ്പിയാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
2010ല്‍ 14കാരനെ കൊലപ്പെടുത്തിയെന്നാണ് വിക്ടറിനെതിരായ പരാതി. പ്രതിയുടെ അയല്‍ക്കാരനാണ് കൊല്ലപ്പെട്ട കുട്ടി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് വിക്ടറിന്റെ അയല്‍വാസിയായ പതിനാലുകാരന്‍ തൂങ്ങിമരിച്ചത്. ആ സമയും കുട്ടിയുടെ അമ്മയും സഹോദരിയും അച്ഛനുമായി ആശുപത്രിയിലായിരുന്നു. ആ മരണം കൊലപാതകമാണെന്ന് അന്നുതന്നെ കുടുംബം പരാതി നല്‍കിയിരുന്നെങ്കില്‍ അത് വേണ്ടത്ര ഗൗരവത്തോടെ അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പണം തന്നാല്‍ അന്വേഷിക്കാമെന്നായിരുന്നു അന്ന് പൊലീസുകാരുടെ മറുപടിയെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.
പേരക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിക്ടറിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുണ്ടറയില്‍ മരണപ്പെട്ട കുട്ടിയെ ഒരു വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തിയിരുന്നു. പ്രതിയുടെ ഭാര്യയുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. മകളും പേരക്കുട്ടിയും പീഡനത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നുവെന്നാണ് മുത്തശ്ശിയുടെ മൊഴി.
https://www.facebook.com/Malayalivartha

























