ജീവനക്കാര്‍ക്ക് സാമൂഹികമാധ്യമങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുമായി വീണ്ടും സര്‍ക്കാര്‍

ജോലിസമയത്തു സാമൂഹികമാധ്യമങ്ങളില്‍ സജീവമാകുന്നതിനായിരുന്നു ഇതുവരെ വിലക്കെങ്കില്‍ ഇനി സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചു സമൂഹിക മാധ്യമങ്ങളിലോ ദൃശ്യശ്രവ്യ മാധ്യമങ്ങളിലോ അഭിപ്രായ പ്രകടനം നടത്താനും ജീവനക്കാര്‍ക്കാവില്ല.
മുന്‍കൂര്‍ അനുമതിയില്ലാതെ അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്നു നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പുറത്തിറക്കി. അനുമതിയില്ലാതെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ ചട്ടലംഘനമായി കണക്കാക്കും. 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തെയോ, നടപടിയെയോ കുറിച്ച് എഴുത്തിലൂടെയോ, സംഭാഷണത്തിലൂടെയോ പൊതുജനമധ്യത്തിലോ അസോസിയേഷനിലോ ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ല.
ഇതിന്റെ ചുവടുപിടിച്ചാണു പുതിയ സര്‍ക്കുലര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ സമൂഹ, ദൃശ്യ ശ്രവ്യ മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയാല്‍ ആര്‍ക്കും വകുപ്പു മേധാവിയോടു പരാതിപ്പെടാം. പരാതികളില്‍ മേലധികാരി കര്‍ശന നടപടി കൈ കൊള്ളണം. നടപടി സ്വീകരിക്കാത്തതു ഗുരുതര വീഴ്ചയായി കാണുമെന്നും സര്‍ക്കുലറിലുണ്ട്.
https://www.facebook.com/Malayalivartha

























