പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സഹപാഠികളായ രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ഏറിയാട് നീതിവിലാസം കോളനിയില്‍ വെച്ചാണ് വിദ്യാര്‍ത്ഥികള്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ ഏറിയാട് നീതിവിലാസം കോളനിയില്‍ കാഞ്ഞിരപ്പറമ്പില്‍ വൃജില്‍, കാവില്‍ക്കടവ് പയ്യപ്പള്ളി രാഹുല്‍ എന്നിവരെയാണ് സിഐ പിസി ബിജുകുമാറും സംഘവും അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ രണ്ടുപേര്‍ക്കും പതിനെട്ട് വയസ് മാത്രമേ പ്രായമുള്ളു. ഇവരുടെ സഹപാഠിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോളനിയിലെ വൃജിലിന്റെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്.
കേസില്‍ അറസ്റ്റിലായ രണ്ടു പേരുടെയും സഹപാഠിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി. ഏറിയാട് കോളനിയില്‍ താമസിക്കുന്ന വൃജിലിന്റെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ഇരുവരും പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വെള്ളിയാഴ്ച വൈകീട്ട് 3 മണിയോടെയാണ് കോളനിയിലെ വീടിനോട് ചേര്‍ന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു കാര്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് കാര്‍ പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ നഗ്‌നയായ നിലയില്‍ പെണ്‍കുട്ടിയെയും വിദ്യാര്‍ത്ഥികളെയും കണ്ടത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് വിദ്യാര്‍ത്ഥികളായ രണ്ടു പേരെയും പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിനിയുടെ നഗ്‌നഫോട്ടോകള്‍ പകര്‍ത്തിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ പെണ്‍കുട്ടിയുടെ ഫോട്ടാകളോ മറ്റു ദൃശ്യങ്ങളോ കണ്ടെത്താനായിട്ടില്ല.
പോലീസ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി. വിദ്യാര്‍ത്ഥികല്‍ക്കെതിരെ ലൈംഗികാതിക്രമം തടയുന്ന പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























