ട്രോളുകള്‍ മുഖ്യനെ അസ്വസ്ഥനാക്കുന്നുവോ; അസഹിഷ്ണുതയെന്ന് വിളിച്ചു പറഞ്ഞവര്‍ തന്നെ അസ്വസ്ഥരാകുന്നത് കഷ്ടം തന്നെയെന്ന് സോഷ്യല്‍ മീഡിയ: ഇനി ട്രോളിയാല്‍ കേസ് എടുക്കുമെന്ന അറിയിച്ച് ഔട്‌സ്‌പോക്കണ്‍ ഗ്രൂപ്പിന് സൈബര്‍ പൊലീസിന്റെ നോട്ടീസ്

മുഖ്യനെ ട്രോളിയാല്‍ അകത്താക്കുമെന്ന് പോലീസിന്റെ നോട്ടീസ്. മുഖ്യനെയല്ല പ്രധാന മന്ത്രിയെയും ട്രോളുമെന്ന് സോഷ്യല്‍ മീഡിയ. അസഹിഷ്ണുതാ വാദം ഉയര്‍ത്തിവിട്ടവര്‍ സ്വയം അസ്വസ്ഥരാകുന്നത് കഷ്ടം തന്നെയെന്നും വാദങ്ങള്‍. ഭരണ പരാജയം മറയ്ക്കാനുള്ള തന്ത്രമെന്നും വാദങ്ങള്‍.സര്‍ക്കാര്‍ ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണ സ്വാതന്ത്ര്യം നിഷേധിച്ചതിന് പിന്നാലെ ട്രോളുകള്‍ക്കെതിരേയും നിലപാട് കടുപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍.
മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കളിയാക്കുന്ന ട്രോളിങ് സൈറ്റുകളാണ് പ്രധാന ലക്ഷ്യം. ഇവര്‍ക്ക് കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗം മുന്നറിയിപ്പ് നല്‍കുകയാണ്. മുഖ്യമന്ത്രിയെ കളിയാക്കുന്ന തരത്തിലുള്ള പ്രചരണം നടത്തിയാല്‍ കര്‍ശനമായ നടപടിയെന്ന മുന്നറിയിപ്പാണ് സൈബര്‍ സെല്‍ നല്‍കുന്നത്. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം കേസെടുക്കുമെന്നാണ് ഭീഷണി. കേരളാ പൊലീസ് ആക്ടും ഐപിസിയും അനുസരിച്ചും ട്രോളുകള്‍ കുറ്റകരമാണത്രേ. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ കളിയാക്കുന്ന ട്രോളുകള്‍ ഉടന്‍ നീക്കണമെന്നാണ് ആവശ്യം. ഭാവിയില്‍ ഇത്തരം പോസ്റ്റുകള്‍ നടത്തരുത്. ഈ നിര്‍ദ്ദേശം ലംഘിക്കുന്നതിനെ ഗൗരവത്തോടെ കാണുമെന്നാണഅ ഹൈടെക് ക്രം എന്‍ക്വയറി സെല്ലിന്റെ നിലപാട്.
സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹികമാധ്യമങ്ങളിലൂടെയും ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍നയങ്ങളെയും നടപടികളെയും കുറിച്ച് മുന്‍കൂര്‍ അനുമതിവാങ്ങാതെ അഭിപ്രായപ്രകടനം നടത്തരുതെന്ന് നിര്‍ദേശമെത്തുന്നത് ഈ സാഹചര്യത്തിലാണ്. ഈ നിര്‍ദ്ദേശം ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരി കര്‍ശനനടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലറിലൂടെ അറിയിച്ചതും വിവാദമായി.
ഇത്തരത്തില്‍ ചട്ടലംഘനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതനടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ വീഴ്ചയായി കണക്കാക്കും. അതായത് എന്ത് പരാതി കിട്ടിയാലും നടപടി ഉടന്‍ വേണം. സര്‍ക്കാരിനെ പൊലീസുകാര്‍ അടക്കമുള്ളവര്‍ വിമര്‍ശിക്കുന്ന സാഹചര്യം നിലവിലുണ്ട്. പല ഗ്രൂപ്പുകളിലും ചര്‍ച്ച കൊഴുക്കുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അഭിപ്രായ പ്രകടനം നിയന്ത്രിക്കുന്നത്. ആരെന്ത് എഴുതിയാലും അതില്‍ സര്‍ക്കാര്‍ വിരുദ്ധതയുണ്ടെങ്കില്‍ നടപടി ഉറപ്പാണ്. 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തേയോ, നടപടിയേയോ കുറിച്ച് എഴുത്തിലൂടെയോ, ഏതെങ്കിലും സംഭാഷണത്തിലൂടെയോ പൊതുജനമധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചര്‍ച്ചചെയ്യാനോ വിമര്‍ശിക്കാനോ പാടില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതിന് പിന്നാലെയാണ് ഐടി ആക്ടും ഐപിസിയും കേരളാ പൊലീസ് ആക്ടും ഉപയോഗിച്ച് ട്രോള്‍ സൈറ്റുകളെ നിയന്ത്രിക്കാനും നീക്കം. സോഷ്യല്‍ മീഡിയയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഇടപെടല്‍ നിരോധിച്ച് ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ട്രോളുകള്‍ക്കെതിരായ നീക്കം.
ട്രോളിനെ അതിന്റെ സെന്‍സില്‍ എടുക്കാന്‍ പറ്റാത്തത് അസഹിഷ്ണുത അല്ലെ ? ട്രോള്‍ ചെയ്യുന്നതിനു സ്വാതന്ത്ര്യം ഇല്ലെ ? രാഷ്ട്ര പിതാവ് മുതല്‍ പ്രധാനമന്ത്രി വരെ ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട് അന്നൊന്നും ഇല്ലാത്ത അസഹിഷ്ണുത കേവലം ഒരു മുഖ്യമന്ത്രിയെ ട്രോളിയപ്പൊ എവിടുന്നുണ്ടായി? എതിര്‍ക്കുന്നവരെ അധികാരവും കയ്യൂക്കും കൊണ്ട് ഒതുക്കുന്ന ഇതിനെ അല്ലെ ഫാസിസം എന്ന് വിളിക്കേണ്ടത്. ഞങ്ങള്‍ ട്രോളും ഇനിയും ട്രോളും. ഏതുകൊമ്പത്തെ മുഖ്യനായാലും ട്രോളും അത് ഞങ്ങടെ ഇഷ്ടം ഞങ്ങടെ ഇഷ്ടം ഞങ്ങളത് ചെയ്യും സൈബര്‍ സെല്ലിന്റെ വിരട്ടലിനോട് ഇത്തരത്തിലാണ് ഔട് സ്‌പോക്കണ്‍ പ്രതികരിക്കുന്നത്. സൈബര്‍ സെല്ലിന്റെ ഇടപെടല്‍ പുതിയ നിയമ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. സര്‍ക്കാര്‍ പുലിവാല് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് മറുവാദം. ഇതുകൊണ്ട് വിമര്‍ശനവും ഠ്രോളുകളും കൂടുകയാണത്രെ ഉണ്ടായത്.
https://www.facebook.com/Malayalivartha
























