വീണ്ടും പോലീസിന്റെ അതിക്രമം വര്‍ദ്ധിക്കുന്നു: ബൈക്ക് യാത്രികനെ പോലീസ് ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തി, യുവാവ് ബോധരഹിതനായി

വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി. ബോധരഹിതനായ യുവാവിനെ പോലീസ് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭരണിക്കാവ് കറ്റാനം നാമ്പുകുളങ്ങര കൊപ്പാറ പടീറ്റതില്‍ നിസാമി(21)നെയാണ് വള്ളികുന്നം പോലീസ് എറിഞ്ഞു വീഴ്ത്തിയത്. ഇന്നലെ രാത്രി 8.30 നു ചൂനാട് ജങ്ഷനിലായിരുന്നു സംഭവമുണ്ടായത്.ബെക്ക് ഓടിച്ചു പോയ യുവാവിന്റെ പിന്നാലെ ഓടിയ പോലീസുകാരന്‍ കൈയിലിരുന്ന ലാത്തി കൊണ്ട് എറിയുകയായിരുന്നു.
സിവില്‍ പോലീസ് ഓഫീസര്‍ കണ്ണനാണ് എറിഞ്ഞത്. പരുക്കേറ്റ യുവാവിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയില്‍ പോലീസ് ജീപ്പിലാണ് എത്തിച്ചത്. പ്രാഥമിക ചികിത്സ നടത്തിയെങ്കിലും ബോധം തിരിച്ചുകിട്ടിയില്ല. തുടര്‍ന്നു നിസാമിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു.

മാവേലിക്കര സര്‍ക്കിള്‍ പരിധിയില്‍ പോലീസിന്റെ അതിക്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.സംഭവത്തെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനു മുമ്പില്‍ തടിച്ചുകൂടി. ഇവരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവത്തെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഒ. കണ്ണനെ സസ്‌പെന്‍ഡ് ചെയ്തു
https://www.facebook.com/Malayalivartha
























