എസ്എസ്എല്‍സി കണക്ക് പരീക്ഷ: എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഇപ്പോളെന്താണ് മിണ്ടാത്തതെന്ന് അബ്ദുറബ്ബ്; 'ഇത്ര ഗുരുതര പിഴവ് ചരിത്രത്തില്‍ ആദ്യം'

താന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് തന്നെ കുറ്റം പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടാത്തത് എന്താണെന്ന് മുസ്ലിംലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന പി.കെ അബ്ദുറബ്ബ്. ഒരേ പരീക്ഷ രണ്ടുതവണ എഴുതുക എന്നത് കുട്ടികളെ സംബന്ധിച്ച് വലിയ മാനസിക പ്രയാസമുണ്ടാക്കുന്ന കാര്യമാണെന്നും അബ്ദുള്‍റബ്ബ് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യപേപ്പര്‍ പകര്‍ത്തി എഴുതിയെന്ന ആരോപണങ്ങള്‍ ശരിയായതിനെ തുടര്‍ന്ന് കണക്ക് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് അബ്ദുറബ്ബിന്റെ പ്രതികരണം.
അഞ്ചുവര്‍ഷം താന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് തീരെ ചെറിയ പാളീച്ചകള്‍ പോലും ഊതിപെരുപ്പിച്ച് കരിങ്കൊടി കാണിക്കാനും സമരം നടത്താനും മുന്നിട്ട് നിന്നിരുന്ന ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയാത്തത് അവരുടെ ഇരട്ടത്താപ്പാണ് വെളിയില്‍ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെറിയ തോതിലുളള പാളീച്ചകള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര ഗുരുതരമായ ഒരു പിഴവ് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























