പിണറായി സര്‍ക്കാരിനെ മാനക്കേടിലാക്കി ലൈംഗീക ആരോപണം; സഹായമഭ്യര്‍ത്ഥിച്ച സ്ത്രീയോട് ലൈംഗീകത പറഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്

പിണറായി സര്‍ക്കാരിനെ നാണക്കേടിലാക്കി മന്ത്രി എ കെ ശശീന്ദ്രന്റെ സെക്സ് ടെലിഫോണ്‍ സംഭാഷണം. സഹായമഭ്യര്‍ത്ഥി സ്ത്രീയോടാണ് മന്ത്രി ലൈംഗീക ചുവയോടെ സംസാരിച്ചതെന്ന ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലാണ് മംഗളം ടെലിവിഷന്‍ പുറത്ത് വിട്ടിരിക്കുന്നത്. മംഗളത്തിലെ ആര്‍ ജയചന്ദ്രന്റെ നേതൃത്വത്തിലാണ് ഈ വാര്‍ത്ത തയ്യാറാക്കിയിരുന്നത്. ഗരീഷ് അരവിന്ദ്, വി എസ് രാജേഷ്, സിദ്ധാര്‍ത്ഥന്‍, ആര്‍ സുരേഷ് തുടങ്ങിയ മാധ്യമ പ്രവര്‍ത്തകരുടെ സഹായത്താല്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും മംഗളം ശേഖരിച്ചിട്ടുണ്ട്.
ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനാണ് പരാതിക്കാരിയായ സ്ത്രീയോട് അപമാനകരമായി പെരുമാറിയിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗിക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് 'മംഗളം ടെലിവിഷന്‍' പുറത്തു വിട്ടിരിക്കുന്നത്. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് മന്ത്രിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ഓഡിയോയിലുള്ളത്. അതുകൊണ്ട് തന്നെ എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനിടെ രാജിവയ്ക്കുന്ന രണ്ടാമനായി എ കെ ശശീന്ദ്രന്‍ മാറും.
എന്‍ സിപിയുടെ മന്ത്രിയായ ശശീന്ദ്രന്‍ സിപിഎമ്മിന് ഏറെ പ്രിയപ്പെട്ട നേതാവാണ്. പിണറായി വിജയന്റെ പിന്തുണയോടെയാണ് ശശീന്ദ്രന്‍ എന്‍സിപിയില്‍ നിന്ന് മന്ത്രിയാകുന്നത്. ഇതും സിപിഎമ്മിന് നാണക്കേടായി മാറും. എന്നും സ്ത്രീ സുരക്ഷയ്ക്കായി വീറോടെ വാദിച്ചിരുന്ന നേതാവായിരുന്നു ശശീന്ദ്രന്‍ അതും തിരിച്ചടിയാകും. ഈ വാര്‍ത്ത പുറത്തു വിട്ടതോടെ മികച്ച തുടക്കം നേടാന്‍ മംഗളം ടിവിക്ക് കഴിഞ്ഞിരിക്കുന്നു. ഇടതു സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കൂടിയാണ്.
അതിനിടെ മന്ത്രിയെ ആരോ ചതിച്ചതാണെന്ന വാദവും സജീവമാക്കാന്‍ ശ്രമമുണ്ട്. എന്നാല്‍ ഏത് സാഹചര്യത്തിലും പറയാന്‍ പാടില്ലാത്തതാണ് മന്ത്രി പറയുന്നത്. അതിന് മുമ്പും പിമ്പും പറഞ്ഞതൊന്നും പ്രസക്തമല്ല. മന്ത്രിയുടേതാണ് വാക്കുകളെങ്കില്‍ ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയില്ല. മലബാറില്‍ നിന്നുള്ള മന്ത്രിയാണ് അപവാദത്തില്‍ കുടങ്ങിയതെന്നും കൂടുതല്‍ പ്രതിസന്ധി ഇടതുപക്ഷത്തിനുണ്ടാകും. സ്ത്രീ പരാതിപ്പെട്ടില്ലെങ്കില്‍ പോലും നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥയാണുള്ളത്
അതിനിടെ വിഷയം പ്രതിപക്ഷം ഏറ്റെടുത്തിട്ടുണ്ട്. ഫോണ്‍ സംഭാഷണം സത്യമാണെങ്കില്‍ മന്ത്രിയുടെ രാജി അനിവാര്യതയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു. എന്‍.സി.പി. ദേശീയ പ്രവര്‍ത്തകസമിതി അംഗമാണ് കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. നിലവില്‍ എലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ.യായ ശശീന്ദ്രന്‍ ഇതിനു മുന്‍പ് 2011ലും ഏലത്തൂരില്‍ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടുനിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. 2016 മെയ് 25 നാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്
എന്‍.സി.പി.യുടെ രണ്ട് എംഎല്‍എ.മാരില്‍ ഒരാളായ ശശീന്ദ്രന്റെ സ്ഥാനാരോഹണം ഒരുപാട് വിവാദങ്ങളില്‍ സൃഷ്ടിച്ചിരുന്നു. മറ്റൊരു എംഎല്‍എ.യായ തോമസ് ചാണ്ടിയും ഇതേ സമയം മന്ത്രിസഭയില്‍ ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ആദ്യത്തെ രണ്ടര വര്‍ഷം ശശീന്ദ്രന്നും രണ്ടാമത്തെ രണ്ടര വര്‍ഷം തോമസ് ചാണ്ടിക്കും കൊടുക്കാമെന്ന് പറഞ്ഞാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്.
https://www.facebook.com/Malayalivartha
























