എം.എം.ഹസന്‍ കെപിസിസി താല്‍ക്കാലിക അധ്യക്ഷനായി ചുമതലയേറ്റു

കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷനായി എം.എം.ഹസന്‍ ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ അധികാരം കൈമാറി. സുധീരന്‍ രാജിവച്ചതോടെയാണ് ഹസനെ തല്‍സ്ഥാനത്തു നിയമിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഹസന്‍ 74ല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി. അഞ്ചുതവണ നിയമസഭാംഗമായിട്ടുണ്ട്. 2001ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍-പാര്‍ലമെന്ററികാര്യ-നോര്‍ക്ക വകുപ്പുകളുടെ മന്ത്രിയായിരുന്നു.
കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, വക്താവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha
























