മന്ത്രി മാതൃകയാകുമ്പോള്‍... സ്ത്രീകളെ തൊട്ടവനെ കൈയ്യാമം വച്ച് നടത്തുമെന്ന് അന്ന് വി.എസ്. പറഞ്ഞ് അധികാരത്തിലെത്തി നടന്നില്ല; സ്ത്രീ സുരക്ഷ പറഞ്ഞ് പിണറായിയും വന്നു

പ്രബുദ്ധ കേരളം തലതാഴ്ത്തട്ടെ. സ്ത്രീ സുരക്ഷയുടെ പേരില്‍ അധികാരത്തിലെത്തിയ ഇടതു പക്ഷത്തിന്റെ പ്രമുഖ മന്ത്രി ഫോണിലൂടെ ലൈംഗിക വേഴ്ച നടത്തിയതായി മംഗളം ചാനല്‍. ഇടതുപക്ഷ മന്ത്രിയുടെ ലൈംഗിക ഭ്രാന്ത് കേരളം ഒട്ടാകെ അങ്ങനെ ചര്‍ച്ചയാകുകയാണ്. ജിഷാ കേസ് അടക്കമുള്ളവ ഉയര്‍ത്തി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് മംഗളം ഇന്ന് പുറത്തുവിട്ട വാര്‍ത്ത.
ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനാണ് പരാതിക്കാരിയായ സ്ത്രീയോട് അപമാനകരമായി പെരുമാറിയിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗിക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് മംഗളം ടെലിവിഷന്‍ പുറത്തു വിട്ടിരിക്കുന്നത്. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് മന്ത്രിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയുമൊത്തുള്ള ഫോണ്‍ സെക്‌സ് സംഭാഷണങ്ങളാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നിരിക്കുന്നത്. കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ഓഡിയോയിലുള്ളത്. അതുകൊണ്ട് തന്നെ എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനിടെ രാജിവയ്ക്കുന്ന രണ്ടാമനായി എ കെ ശശീന്ദ്രന്‍ മാറും.
എന്‍ സിപിയുടെ മന്ത്രിയായ ശശീന്ദ്രന്‍ സിപിഎമ്മിന് ഏറെ പ്രിയപ്പെട്ട നേതാവാണ്. പിണറായി വിജയന്റെ പിന്തുണയോടെയാണ് ശശീന്ദ്രന്‍ എന്‍സിപിയില്‍ നിന്ന് മന്ത്രിയാകുന്നത്. ഇതും സിപിഎമ്മിന് നാണക്കേടായി മാറും. എന്നും സ്ത്രീ സുരക്ഷയ്ക്കായി വീറോടെ വാദിച്ചിരുന്ന നേതാവായിരുന്നു ശശീന്ദ്രന്‍ അതും തിരിച്ചടിയാകും. ഈ വാര്‍ത്ത പുറത്തു വിട്ടതോടെ മികച്ച തുടക്കം നേടാന്‍ മംഗളം ടിവിക്ക് കഴിഞ്ഞിരിക്കുന്നു. ഇടതു സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കൂടിയാണ്.
കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എന്‍.സി.പി. ദേശീയ പ്രവര്‍ത്തകസമിതി അംഗവും കേരള സംസ്ഥാനത്തെ ഗതാഗത വകുപ്പ് മന്ത്രിയുമാണ് എ.കെ. ശശീന്ദ്രന്‍. നിലവില്‍ എലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ.യായ ശശീന്ദ്രന്‍ ഇതിനു മുന്‍പ് 2011ലും ഏലത്തൂരില്‍ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടുനിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























