എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച : മാതൃകാചോദ്യപേപ്പര്‍ തയ്യാറാക്കിയത് ഒറ്റമുറിക്കടയില്‍

പത്താംക്ലാസ് പരീക്ഷയില്‍ കണക്കിന്റെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ അരീക്കോടിനടുത്ത് തോട്ടുമുക്കത്തെ മെറിറ്റ് എന്ന സ്ഥാപനം ഒറ്റമുറിക്കടയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ കെ.എസ്. വിനോദിന് വേണ്ടിയും അന്വേഷണം ആരംഭിച്ചു.
പത്താക്ലാസ് കണക്ക് പരീക്ഷയില്‍ മെറിറ്റ് വഴി ചില സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്ത മാതൃകാ ചോദ്യപേപ്പറിനെ 13 ചോദ്യങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷയിലും അതേപടി ആവര്‍ത്തിച്ചതാണ് സ്ഥാപനത്തിനെതിരെ അന്വേഷണം നീളാനുളള കാരണം.
ഗ്രാമപ്രദേശമായ തോട്ടുമുക്കത്തെ ഒറ്റമുറി കടയിലാണ് മെറിറ്റ് പ്രവര്‍ത്തിക്കുന്നത്. അധ്യാപകനായ കെ.എസ്. വിനോദാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍. തിരൂര്‍ വെളളച്ചാല്‍ സി.പി.പി.എം സ്‌കൂളിലെ അധ്യാപകനാണ്. വിനോദിന്റെ വീടും സ്ഥാപനവും പൂട്ടിയ നിലയിലാണ്. എസ്.എസ്.എല്‍.സി പരീക്ഷക്ക് ചോദ്യപേപ്പര്‍ തയാറാക്കി നില്‍കിയ അധ്യാപകന് മെറിറ്റുമായുളള ബന്ധമാണ് പരിശോധിക്കുന്നത്.
ഒട്ടേറെ സ്‌കൂളുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും മെറിറ്റ് മാതൃകാചോദ്യപേപ്പറുകള്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം മെറിറ്റ് നല്‍കിയ മുഴുവന്‍ മാതൃകാചോദ്യപേപ്പറുകളും പരിശോധിച്ചു വരികയാണ്.
https://www.facebook.com/Malayalivartha
























