Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പത്തൊമ്പുകാരന്റെ ദുരൂഹമരണം; അന്വേഷണം വേണമെന്ന് ക്യാമ്പൈൻ

03 APRIL 2017 01:04 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ ട്രാവല്‍ & ടൂറിസം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കൃഷ്ണനുണ്ണി (19)യുടെ മരണത്തില്‍ ദുരൂഹതയേറുന്നു. പത്തൊമ്പതുകാരന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് സുഹൃത്തുകളുടേയും സഹപാടികളുടേയും സോഷ്യല്‍ മീഡിയ ക്യാമ്പൈൻ. മാര്‍ച്ച് 31നു രാവിലെയാണ് കൃഷ്ണനുണ്ണിയുടെ മൃതദേഹം കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 30നു വൈകീട്ട്, വെള്ളറടയിലെ കോളേജ് ഹോസ്റ്റലില്‍ നിന്നും വട്ടിയൂര്‍ക്കാവ് സഹപാഠിയുമായ പെണ്‍കുട്ടിയെ വീട്ടിലേക്കെത്തിക്കുവാനായി ബൈക്കുമായി വാട്ടിയൂര്‍ക്കാവിലേക്ക് തിരിച്ചതായിരുന്നു കൃഷ്ണനുണ്ണി. 

എന്നാല്‍, പേരൂര്‍ക്കട വഴയില ജങ്ഷനിൽ വെച്ച് കൃഷ്ണനണ്ണിയേയും പെണ്‍കുട്ടിയേയും പെണ്‍കുട്ടിയുടെ അമ്മയും അമ്മാവനും കാണുകയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയുണ്ടായി. തുടര്‍ന്ന് അവിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത് എന്നാണു ദൃക്‌സാക്ഷികളുടെ മൊഴി. സംഭവസ്ഥലത്തേക്ക് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പെണ്‍കുട്ടിയുടെ അച്ഛൻ എത്തിച്ചേരുകയും കൃഷ്ണനുണ്ണിയേയും പെണ്‍കുട്ടിയേയും റോഡില്‍ വെച്ചു തന്നെ ശകാരിക്കുകയുമം കയ്യേറ്റം ചെയ്യുകയും ചെയ്തു എന്നാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍.

കൃഷ്ണനുണ്ണിയും പെണ്‍കുട്ടിയും ഒരു വര്‍ഷത്തിനു മുകളിലായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇതറിയുകയും കൃഷ്ണനുണ്ണിയുടെ വീട്ടില്‍ ചെന്നു സംസാരിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസം കഴിയുന്നത് വരെ പ്രണയം മാറ്റിവെക്കാവുന്നതാണ് എന്നും. അതിനു ശേഷം പ്രണയത്തെക്കുറിച്ച് വേണമെങ്കില്‍ ആലോചിക്കാം എന്നതായിരുന്നു അവരുടെ വാദം. രക്ഷിതാക്കളുടെ താക്കീത് ലംഘിച്ചും കുട്ടികള്‍ പ്രേമം തുടരുന്നു എന്നത് അവരെ അസ്വസ്ഥരാക്കിയിരുന്നു. ഇതിന്റെ പേരിലാണ് കൃഷ്ണനുണ്ണിയില്‍ നിന്നും അകറ്റിനിര്‍ത്താനായി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ഹോസ്റ്റലിൽ മാറ്റുന്നത്.



മാര്‍ച്ച് 31നു വ്യായാഴ്ച്ച വൈകീട്ട്, ബന്ധുവിന്റെ മരണത്തെതുടര്‍ന്ന് തന്നെ അത്യാവശ്യമായി വീട്ടിലേക്കെത്തിക്കണം എന്ന ആവശ്യമായി പെണ്‍കുട്ടി തന്നെയാണ് കൃഷ്ണനുണ്ണിയോട് വരാന്‍ ആവശ്യപ്പെട്ടത്. വഴയില ജങ്ഷനിൽ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറുന്നതിനിടയില്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. അതുനസരിച്ച്, അടുത്ത ദിവസം രാവിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം എന്ന രീതിയില്‍ ഇരുകൂട്ടരേയും പ്രശ്‌നപരിഹാരത്തിനായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഉണ്ടായി. സംഭവസ്ഥലത്തുവെച്ച് തന്നെ പെണ്‍കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചു എന്നും തുടര്‍ന്ന് അവരുടെ കാറിലേക്ക് പെണ്‍കുട്ടിയെ വലിച്ചുകയറ്റികൊണ്ടുപോവുകയായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ വിവരിക്കുന്നു. ഇതിനിടയില്‍ പകച്ചുനില്‍ക്കുകയായിരുന്ന കൃഷ്ണനുണ്ണിയും അവര്‍ക്കുപിന്നാലെ തന്നെ ബൈക്കില്‍ പോവുകയായിരുന്നു എന്നാണു സുഹൃത്തുകള്‍ പറയുന്നത്.

കൃഷ്ണനുണ്ണിയെ തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന കൂട്ടുകാര്‍ക്ക് ആറു മണി മുതല്‍ക്കെ കൃഷ്ണനുണ്ണിയെ ഫോണ്‍ ലഭ്യമാവാതാവുകയായിരുന്നു.അതിനെ തുടര്‍ന്നു രാത്രി 9:30 ഓടെ തന്നെ ബന്ധുക്കളും സുഹൃത്തുകളും ചേര്‍ന്ന് കൃഷ്ണനണ്ണിയെ കാണാനില്ല എന്ന് വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില പരാതിപ്പെടുകയും ചെയതു. അടുത്ത ദിവസം രാവിലെയാണ് കൃഷ്ണനുണ്ണിയുടെ മൃതദേഹം കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ വച്ചു ലഭിച്ചത്. മൃതദേഹത്തിന്റെ തലയുടെ പിന്നിലായി ഒമ്പത് ഇഞ്ച് ആഴത്തിലൊരു മുറിവും വയറ്റിലും നെഞ്ചിലും ചെവിയുടെ പിന്നിലുമായി വേറെയും ചെറിയ മുറിവുകള്‍ കണ്ടെത്തി. ട്രെയിന്‍ തട്ടിയതാണ് മരണകാരണം എന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം എങ്കിലും കൃഷ്ണനുണ്ണിയുടെ സുഹൃത്തുകള്‍ ദുരൂഹത ചൂണ്ടിക്കാട്ടി മുന്നോട്ടു വന്നിരിക്കുകയാണ് ഇപ്പോള്‍.

ഇരുമ്പ്‌ കൊണ്ട് ഏറ്റ മുറിവുതന്നെയാണ് കൃഷ്ണനുണ്ണിയുടെ ശരീരത്തിലുള്ളത് എന്നും ഈ മുറിവുകള്‍ തന്നെയാണ് മരണകാരണം എന്നുമാണ് പോലീസ് ഭാഷ്യം. നിലവില്‍ കൃഷ്ണനുണ്ണിയുടെ മരണത്തെക്കുറിച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഉയര്‍ത്തുന്ന സംശയങ്ങളെ നിരാകരിക്കുവാനോ കൊലപാതകം എന്ന രീതിയിലുള്ള സംശയങ്ങളെ പൂര്‍ണ്ണമായി തള്ളിക്കലയുവാനോ ഇപ്പോള്‍ സാധിക്കില്ല. ഇന്ന് പുറത്തുവരുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോടുകൂടി മാത്രമേ മരണത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (4 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (4 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (4 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (4 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (4 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (4 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (4 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (8 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (8 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (9 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (9 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (9 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (10 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (11 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (11 hours ago)

Malayali Vartha Recommends