മംഗളത്തില്‍ പോലീസിന്റെ ഗുണ്ടായിസം; മംഗളത്തിന്റെ ലൈസന്‍സ് റദ്ദാക്കിക്കാന്‍ സര്‍ക്കാര്‍ നീക്കം

എ കെ ശശീന്ദ്രന്റെ പണി കളയിച്ച മംഗളം ചാനലിനെ പൂട്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് സൂചന. ചാനല്‍ സി.ഇ.ഒ.ഉള്‍പ്പെടെയുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നു.
ശനിയാഴ്ച മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നതു പോലെ ഞായറാഴ്ച മംഗളത്തില്‍ െ്രെകം ബ്രാഞ്ച് റെയ്ഡ് നടത്തി.എന്നാല്‍ ശസ്ത്രീയ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് സൂചന.അതേസമയം ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്നും നിയമോപദേശം ലഭിച്ചിട്ടുള്ളതായി കേള്‍ക്കുന്നു. മന്ത്രിയെ വീഴ്ത്തിയ ലേഖിക ഇപ്പോള്‍ അവരുടെ വീട്ടിലില്ല.അവരെ പിടികൂടാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടി ആരുടെയെങ്കിലും സമ്മര്‍ദ്ദഫലമായാണോ ഇങ്ങനെ ചെയ്തതെന്ന് പറയിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.
നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ ചാനല്‍ അധികൃതരെ അനുവദിക്കരുതെന്ന് സര്‍ക്കാര്‍ െ്രെകം ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്ന എല്ലാ സാഹചര്യങ്ങളും സര്‍ക്കാര്‍ അടയ്ക്കും.ചാനല്‍ മേധാവിയുടെ പരസ്യമായ മാപ്പപേക്ഷയുടെ ടാപ്പുമായി ട്ടായിരിക്കും കേരള സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുക. ചാനല്‍ മേധാവിയുടെ പ്രസ്താവനയില്‍ നിന്നു തന്നെ കുറ്റസമ്മതം വ്യക്തമാണെന്ന് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കും.
ജിഷ കേസിനു ശേഷം സര്‍ക്കാരിന്റെ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ് മംഗളം കേസ്.മംഗളവുമായി ബന്ധം പുലര്‍ത്തുന്ന എല്ലാ ഉദ്യോഗസ്ഥരെയും അന്വേഷണത്തില്‍ നിന്നും സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയിട്ടുണ്ട്. മംഗളം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും സര്‍ക്കാര്‍ ഇന്റലിജന്‍സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മംഗളത്തിനു നല്‍കുന്ന സര്‍ക്കാര്‍ പരസ്യങ്ങള്‍ നിര്‍ത്തിവയ്ക്കും.ഇത്തരത്തില്‍ മംഗളത്തെ പൂര്‍ണമായും പൂട്ടാനാണ് സര്‍ക്കാര്‍ നീക്കം. ചാനലില്‍ പോലീസ് ഇന്നും റെയ്ഡ് നടത്തി. അതേ സമയം ചാനല്‍ അധികൃതരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവെച്ചു.
https://www.facebook.com/Malayalivartha


























