Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

നാട്ടുകാരുടെ കാരുണ്യത്തിനു കാത്തുനില്‍ക്കാതെ വിശ്വനാഥനും സഹായമെത്തിക്കും മുമ്പേ ശ്രീജിത്തും യാത്രയായി

04 APRIL 2017 07:50 AM IST
മലയാളി വാര്‍ത്ത

നാട്ടുകാരുടെ ചികില്‍സാ സഹായം ലഭ്യമാകുന്നതിനു മുമ്പേ വിശ്വനാഥന്‍ യാത്രയായി, ചികിത്സയ്ക്കായി ആശുപത്രിയില്‍ ചെലവായ തുക അടയ്ക്കാന്‍ പോകുമ്പോള്‍ ഭാര്യയുടെ സഹോദരീപുത്രന്‍ വാഹനാപകടത്തിലും മരിച്ചു.

രണ്ടു വൃക്കകളും തകരാറിലായതിനെത്തുടര്‍ന്നു തുടര്‍ ചികില്‍സയ്ക്കായി നാട്ടുകാര്‍ പണം സ്വരൂപിച്ചതിനു പിന്നാലെയാണു തൃക്കൊടിത്താനം കൊക്കോട്ടുചിറ വടക്കേക്കളം വിശ്വനാഥന്‍ (52) ഇന്നലെ രാവിലെ മരിച്ചത്. വിശ്വനാഥന്റെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ ചെലവായ തുക അടയ്ക്കാന്‍ പോകുമ്പോള്‍ തൃക്കൊടിത്താനം മാടത്തരുവി കക്കാട്ടുവീട്ടില്‍ പരേതനായ ശ്രീധരന്റെ മകന്‍ ശ്രീജിത് (29) വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ എസ്.ബി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, ബസ് കയറി ശ്രീജിത്തിന്റെ വലതുകാല്‍ ചതഞ്ഞരഞ്ഞു. ആദ്യം ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും വൈകിട്ട് നാലരയോടെ മരിച്ചു.

ശ്രീജിത്തിന്റെ അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവാണു വിശ്വനാഥന്‍. പെയ്ന്റിങ് തൊഴിലാളിയായിരുന്നു ശ്രീജിത്. ശ്രീജിത്തിന്റെ സംസ്‌കാരം ഇന്നു നാലിനു വീട്ടുവളപ്പില്‍. മാതാവ്: ഭവാനി, സഹോദരങ്ങള്‍: ശ്രീജേഷ്, ശ്രീജ. വിശ്വനാഥന്റെ ജീവന്‍ രക്ഷിക്കാന്‍ ജീവന്‍രക്ഷാ സമിതിയുടെയും പ്രത്യാശാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മൂന്നര ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നു.

ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാര്‍ഗം നിലച്ചതോടെ, കുടുംബം പട്ടിണിയിലാകുകയും ചികിയ്ക്കുള്ള പണത്തിനുപോലും വീട്ടുകാര്‍ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു.

ഇതോടെയാണു നാട്ടുകാര്‍ ചികിത്സാസഹായനിധി രൂപീകരിച്ചത്. ഭാര്യ: പൊന്നമ്മ, മക്കള്‍: വിഷ്ണു, വിപിന്‍ (ഫാത്തിമാ കോളജ് ചങ്ങനാശേരി). വിദ്യ (ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തൃക്കൊടിത്താനം). വിശ്വനാഥന്റെ സംസ്‌കാരം ഇന്നു 11നു വീട്ടുവളപ്പില്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (13 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (23 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (27 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (38 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends