Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

വാര്‍ത്തയുടെ പേരില്‍ വേട്ട, മാധ്യമ അജന്‍ഡ. സർക്കാരിനെതിരെയും മറ്റു ചാനലുകൾക്കെതിരെയും ആഞ്ഞടിച്ചു മംഗളം.

05 APRIL 2017 03:38 AM IST
മലയാളി വാര്‍ത്ത

ചാനലിനെ മുളയിലേ നുള്ളാൻ ശ്രമം. മംഗളം വാർത്തയുടെ പൂർണരൂപം.ഗതാഗതമന്ത്രിയായിരിക്കേ എ.കെ. ശശീന്ദ്രന്‍ നടത്തിയ അശ്ലീലസംഭാഷണം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരോടു സര്‍ക്കാര്‍ പകവീട്ടി. ശശീന്ദ്രന്റെയോ ശശീന്ദ്രന്റെ സ്വഭാവദൂഷ്യത്തിനിരയായ യുവതിയുടെയോ മൊഴി രേഖപ്പെടുത്താതെ നേരത്തേ തയാറാക്കിയ തിരക്കഥപ്രകാരമായിരുന്നു പകവീട്ടല്‍. കേസില്‍ മൊഴി നല്‍കാനെത്തിയ മംഗളം ടെലിവിഷന്‍ എം.ഡി: ആര്‍. അജിത്‌കുമാര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെയാണ്‌ ഉന്നതതലസമ്മര്‍ദത്തേത്തുടര്‍ന്നു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കോ ഓര്‍ഡിനേറ്റിങ്‌ എഡിറ്റര്‍ എം.ബി. സന്തോഷ്‌, ന്യൂസ്‌ എഡിറ്റര്‍മാരായ ഫിറോസ്‌ സാലി മുഹമ്മദ്‌, എസ്‌.വി. പ്രദീപ്‌, ചീഫ്‌ റിപ്പോര്‍ട്ടര്‍ ആര്‍. ജയചന്ദ്രന്‍ എന്നിവരാണ്‌ അറസ്‌റ്റിലായ മറ്റുള്ളവര്‍. മംഗളം ടെലിവിഷനുമേലുള്ള ആക്രമണവുംയ ആക്രമണങ്ങള്‍ക്കൊടുവില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
മംഗളം ടെലിവിഷന്റെ ബിഗ്‌ ബ്രേക്കിങ്‌ വാര്‍ത്തയില്‍ചാനലിനെ മുളയിലേ നുള്ളാൻ ശ്രമം. മംഗളം വാർത്തയുടെ പൂർണരൂപം.ഗതാഗതമന്ത്രിയായിരിക്കേ എ.കെ. ശശീന്ദ്രന്‍ നടത്തിയ അശ്ലീലസംഭാഷണം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരോടു സര്‍ക്കാര്‍ പകവീട്ടി. ശശീന്ദ്രന്റെയോ ശശീന്ദ്രന്റെ സ്വഭാവദൂഷ്യത്തിനിരയായ യുവതിയുടെയോ മൊഴി രേഖപ്പെടുത്താതെ നേരത്തേ തയാറാക്കിയ തിരക്കഥപ്രകാരമായിരുന്നു പകവീട്ടല്‍. കേസില്‍ മൊഴി നല്‍കാനെത്തിയ മംഗളം ടെലിവിഷന്‍ എം.ഡി: ആര്‍. അജിത്‌കുമാര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെയാണ്‌ ഉന്നതതലസമ്മര്‍ദത്തേത്തുടര്‍ന്നു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കോ ഓര്‍ഡിനേറ്റിങ്‌ എഡിറ്റര്‍ എം.ബി. സന്തോഷ്‌, ന്യൂസ്‌ എഡിറ്റര്‍മാരായ ഫിറോസ്‌ സാലി മുഹമ്മദ്‌, എസ്‌.വി. പ്രദീപ്‌, ചീഫ്‌ റിപ്പോര്‍ട്ടര്‍ ആര്‍. ജയചന്ദ്രന്‍ എന്നിവരാണ്‌ അറസ്‌റ്റിലായ മറ്റുള്ളവര്‍. മംഗളം ടെലിവിഷനുമേലുള്ള ആക്രമണവും വിറളിപൂണ്ട്‌ അപകീര്‍ത്തിപ്രചാരണം നടത്തിയ മറ്റു മാധ്യമങ്ങളും ഗൂഢാലോചനയുടെ ഭാഗമായി. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം പോലും മറികടന്നായിരുന്നു പോലീസ്‌ നീക്കം. മംഗളം ചാനലിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട മാധ്യമ സിന്‍ഡിക്കേറ്റും ഇതിനു കൂട്ടുനിന്നു.
എ.കെ. ശശീന്ദ്രന്‍ തരംതാണ ഭാഷയില്‍ ഒരു സ്‌ത്രീയോട്‌ സംസാരിക്കുന്ന ശബ്‌ദരേഖ മംഗളം ടെലിവിഷന്‍ കഴിഞ്ഞ 26-നു പുറത്തുവിട്ടിരുന്നു. സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ അരക്ഷിതരും പീഡിതരുമാകുന്ന സന്ദര്‍ഭത്തില്‍ സംസ്‌ഥാനം ഭരിക്കുന്ന മന്ത്രി ഒരു സ്‌ത്രീയോട്‌ എങ്ങനെ പെരുമാറുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു അത്‌. ഒരു ഭരണാധികാരി എങ്ങനെ പെരുമാറിക്കൂടാ എന്നതിന്റെ ഉദാഹരണവും. എന്തുവേണമെങ്കിലും ചെയ്‌തുതരാമെന്നു പറയുന്ന മന്ത്രി ചെയ്‌തതു സത്യപ്രതിജ്‌ഞാലംഘനമാണെന്ന്‌ ബോധ്യപ്പെട്ടിട്ടും മറ്റു മാധ്യമങ്ങള്‍ അതു ചര്‍ച്ചയാക്കിയില്ല. പകരം, മംഗളത്തെ കുരിശിലേറ്റാനാണു ശ്രമിച്ചത്‌. എന്നാല്‍, നടന്നതെന്തെന്ന്‌ ബോധ്യമുള്ള മന്ത്രി രാജിവച്ചു. പിന്നിടുണ്ടായത്‌ മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഏറ്റവും വലിയ ഗൂഢാലോചനയായിരുന്നു.
തങ്ങളേക്കാള്‍ ഉയരെ മംഗളം എത്തുമെന്ന്‌ ബോധ്യപ്പെട്ട മറ്റു ചാനലുകള്‍ എതിര്‍പ്രചാരണം ഏറ്റെടുത്തു. മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്‍ തന്നോട്‌ മോശമായി പെരുമാറിയെന്ന്‌ കാട്ടി മാധ്യമപ്രവര്‍ത്തക ഡി.ജി.പിക്കു നല്‍കിയ പരാതിപോലും ഉന്നതര്‍ ഇടപെട്ട്‌ മുക്കി. ഈ കേസില്‍ ഏറ്റവും കൂടുതല്‍ കുറ്റാരോപിതനായ എ.കെ.ശശീന്ദ്രന്റെ മൊഴി പോലും രേഖപ്പെടുത്താന്‍ പോലീസ്‌ തയാറായില്ല. ശശീന്ദ്രനുമായി സംസാരിച്ച യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയില്ല. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന ക്രൈംബ്രാഞ്ച്‌ നിര്‍ദ്ദേശം അനുസരിച്ച മംഗളത്തിന്റെ മാധ്യമ പ്രവര്‍ത്തകരെ ആസൂത്രിതമായി കുടുക്കാനാണു പോലീസ്‌ ശ്രമിച്ചത്‌.
വാര്‍ത്ത പുറത്തുവിട്ടപശ്‌ചാത്തലത്തില്‍ ഉണ്ടായ വിവാദങ്ങളെത്തുടര്‍ന്ന്‌ തെളിവെടുപ്പിനായി അനേ്വഷണ ഉദ്യോഗസ്‌ഥര്‍ക്കുമുന്നില്‍ ഹാജരായപ്പോഴാണു മംഗളം സി.ഇ.ഒ: ആര്‍. അജിത്‌കുമാര്‍ ഉള്‍പ്പെടെ അഞ്ചു മാധ്യമപ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഒന്‍പതുപേരാണ്‌ അനേ്വഷണസംഘത്തിനു മുന്നില്‍ തെളിവെടുപ്പിനായി ഹാജരായത്‌. ചോദ്യം ചെയ്‌തശേഷം നാലുപേരെ വിട്ടയച്ചു.
ചാനല്‍ നടത്തിയ സ്‌റ്റിങ്‌ ഓപ്പറേഷനില്‍ മന്ത്രിയുടെ സ്‌ത്രീവിരുദ്ധ ചെയ്‌തികളും സ്വഭാവദൂഷ്യങ്ങളും ഉള്‍പ്പടെ പുറത്തുവന്നിരുന്നെങ്കിലും അതൊന്നു പരിഗണിക്കാതെ, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മാത്രം പോലീസ്‌ നടപടിയെടുക്കുകയായിരുന്നു. ഇതിനു മുമ്പു ദൃശ്യമാധ്യമങ്ങള്‍ നടത്തിയ പല സ്‌റ്റിങ്‌ ഓപ്പറേഷനുകളും മാധ്യമസ്വാതന്ത്ര്യമായി അംഗീകരിച്ച ഇടതുമുന്നണിതന്നെയാണ്‌ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തരുടെ അറസ്‌റ്റിനു നേതൃത്വം നല്‍കിയത്‌.

അധികാരസ്‌ഥാനത്തിരിക്കുന്ന മന്ത്രി തന്നെ സമീപിച്ച യുവതിയോടു നടത്തിയ അശ്‌ളീലസംഭാഷണത്തിന്റെ പേരില്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്നവര്‍ വേട്ടയാടപ്പെടുന്ന സംഭവം സമാനതകളില്ലാത്തത്‌. 

തന്നെ സമീപിച്ച യുവതിയോടു ശശീന്ദ്രന്‍ പലതവണ നടത്തിയ അശ്ലീലസംഭാഷണങ്ങളുടെ ശബ്‌ദരേഖ സഹിതമാണ്‌ സംപ്രേഷണം തുടങ്ങിയ മാര്‍ച്ച്‌ 26ന്‌ തന്നെ മംഗളം ടിവി കേരളരാഷ്‌ട്രീയത്തില്‍ കോളിളക്കം സൃഷ്‌ടിച്ചത്‌. പുറത്തുവന്ന വഷളത്തരം നിഷേധക്കാന്‍ പോലും തയാറാകാതെ ശശീന്ദ്രന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവയ്‌ക്കുകയായിരുന്നു. പുറത്തുവിട്ട ആദ്യശബ്‌ദരേഖ മൂന്നു മിനിറ്റും രണ്ടാമത്തേതു നാലര മിനിറ്റുമായിരുന്നു. താന്‍ ഗോവയിലാണെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയതാണെന്നും പറഞ്ഞ്‌ തുടങ്ങിയ സംഭാഷണം ക്രമേണ അശ്ലീലത്തിലേക്കു വഴുതിവീണതോടെ രാഷ്‌ട്രീയകേരളം ഇളകിമറിഞ്ഞു.

സംഭവം നിഷേധിക്കാതെ മണിക്കൂറുകള്‍ക്കകം മന്ത്രി രാജിവച്ചു. ഇതോടെ വാര്‍ത്തയ്‌ക്കൊപ്പം നില്‍ക്കേണ്ട മറ്റുമാധ്യമങ്ങള്‍ മംഗളം ചാനലിനു നേര്‍ക്ക്‌ തിരിയുകയായിരുന്നു. തുടര്‍ന്ന്‌ മാധ്യമലോകത്ത്‌ അതേവരെ കണ്ടിട്ടില്ലാത്ത വളഞ്ഞിട്ട ആക്രമണമാണ്‌ മംഗളം ടെലിവിഷനുനേര്‍ക്കുണ്ടായത്‌. തുടക്കംകുറിച്ച ദിവസംതന്നെ മംഗളം ചാനലിനെ മുളയിലേ നുള്ളണമെന്ന വാശിയില്‍ മറ്റുചാനലുകള്‍ അശ്‌ളീല ഫോണ്‍വിളി നടത്തിയ ശശീന്ദ്രനെ അനുകൂലിച്ച്‌ തെറ്റിനെ നിസാരവല്‍ക്കരിച്ച്‌ കൂട്ടആക്രമണം നടത്തുകയായിരുന്നു. മാധ്യമമര്യാദ മറന്ന അവര്‍ സ്വന്തം പൂര്‍വകാലചെയ്‌തികള്‍ പോലും സൗകര്യപൂര്‍വം മറക്കുകയും മന്ത്രിയുടെ ചാപല്യത്തെ ഉഭയകക്ഷി സമ്മതമെന്നും സ്വകാര്യതയുടെ ലംഘനമെന്നും പറഞ്ഞു വെള്ളപൂശാന്‍ ശ്രമിക്കുന്ന അവസരവാദപത്രപ്രവര്‍ത്തനത്തിനും രാഷ്‌ട്രീയകേരളം സാക്ഷ്യംവഹിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (4 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (4 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (4 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (4 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (4 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (5 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (5 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (9 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (9 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (10 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (10 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (10 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (11 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (11 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (12 hours ago)

Malayali Vartha Recommends