ജഡ്ജി ഹാരൂണ്‍ അല്‍ റഷീദിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ടിഎന്‍ പ്രതാപന്റെ പരാതി
ഹൈക്കോടതി ജഡ്ജി ഹാരൂണ്‍ അല്‍ റഷീദ് ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്നുവെന്ന് ആരോപിച്ച് ടി എന്‍ പ്രതാപന് എംഎല്‍എ ചീഫ് ജസ്റ്റിസ് കത്തയച്ചു. മുഖ്യമന്ത്രിക്കെതിരായ ഹാരൂണ്‍ അല്‍ റഷീദിന്റെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഹാരൂണ്‍ അല്‍ റഷീദിന്റെ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നാണ് പ്രതാപന്റെ കത്തിലെ പ്രധാന വിമര്‍ശനം.
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം, തലശ്ശേരിയില്‍ ബാര്‍ അസോസിയേഷനില്‍ വെച്ച് നടത്തിയ വിവാദ പ്രസംഗം, ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ടതിനെതിരെ നടത്തിയ പരാമര്‍ശം, സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം തുടങ്ങി ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദിന്റെ വിവാദ പ്രസ്താവനകള്‍ അക്കമിട്ട് നിരത്തിയാണ് പ്രതാപന് ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റിസ് പി സദാശിവത്തിന് കത്ത് നല്‍കിയിരിക്കുന്നത്.
ജഡ്ജിയില്‍ നിന്നും പക്ഷപാതപരമായ നിലപാടുകള്‍ ഉണ്ടാകുന്നു. സിപിഐഎമ്മിനെ സഹായിക്കുന്ന തരത്തിലുള്ള നടപടികളാണ് ജഡ്ജിയില്‍ നിന്നും ഉണ്ടാകുന്നതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും മൂന്ന് പേജുള്ള കത്തില്‍ ടി എന്‍ പ്രതാപന് ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha