Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

പിണറായി മനസ്‌ തുറക്കുന്നു... വിഎസ്‌ രാജ്യത്തെ സമുന്നത നേതാവ്‌, ഘടകം ഏതെന്നതല്ല വിഷയം, ചന്ദ്രചൂഢന്‍ വിടുവായത്തം പറയുന്ന നേതാവ്‌

02 APRIL 2014 06:16 AM IST
മലയാളി വാര്‍ത്ത.

വി എസ് സിപിഐ എമ്മിന്റെ രാജ്യത്തെ സമുന്നതനായ നേതാവാണെന്ന്‌ പിണറായി വിജയന്‍ . അദ്ദേഹത്തിന്റെ ഘടകം ഏതെന്നതല്ല വിഷയം. കോഴിക്കോട് പ്രസ്‌ ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുയരുന്ന ചോദ്യങ്ങള്‍ക്കെല്ലാം വേറെയാണ് ലക്ഷ്യം. മറ്റൊന്നും ലഭിക്കാതെവരുമ്പോള്‍ വി എസിനെ ചുറ്റിപ്പറ്റി എന്തെങ്കിലും ഒപ്പിക്കാന്‍ പറ്റുമോയെന്ന് തിരഞ്ഞ് നടക്കുകയാണ് ചിലര്‍. മുന്‍ തീരുമാനപ്രകാരം അദ്ദേഹത്തിന്റെ പ്രചാരണ പരിപാടി തുടങ്ങി. കേരളത്തിന്റെ ഒരറ്റത്ത് നിന്നാണ് പര്യടനം തുടങ്ങിയത് . അദ്ദേഹത്തിന്റെ പ്രായവും മറ്റും പരിഗണിച്ച് എല്ലാ മണ്ഡലത്തിലും എത്താനാകില്ല. അല്ലാതെ ഏതെങ്കിലും ഒരിടത്ത് വി എസിനെ ഒളിച്ചു വെച്ചിട്ടില്ല.

ഏതെങ്കിലും കേസ് അന്വേഷണ ഏജന്‍സികള്‍ എറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയപരമായി തീരുമാനിച്ചാല്‍ അത് നടക്കില്ലെന്നൊന്നും തങ്ങള്‍ പറയുന്നില്ല. എന്നാല്‍ എ കെ ആന്റണി പഴയ യൂത്ത് കോണ്‍ഗ്രസ് കാലത്തെ മനോഭാവം വെച്ച് ഇപ്പോള്‍ പെരുമാറുന്നത് ഉചിതമല്ല. എല്‍ഡിഎഫില്‍ നിന്നുകൊണ്ട് യുഡിഎഫുമായി ചേര്‍ന്ന് വഞ്ചന നടത്തിയവരാണ് ആര്‍എസ്പിക്കാര്‍. എന്നാലത് മുന്നണിയെ ഒരു വിധത്തിലും ബാധിക്കുകയില്ല.

നാക്ക് വാടകക്ക് കൊടുക്കുക മാത്രമല്ല ഇപ്പോള്‍ ആര്‍എസ്പി നേതാവ് ചന്ദ്രചൂഢന്‍ ചെയ്യുന്നത്. മുമ്പും വിടുവായത്തം പറയാറുള്ള നേതാവാണ്. ഇപ്പോള്‍ ചന്ദ്രചൂഢന്റെ രാഷ്ട്രീയ സമചിത്തതന്നെ കൈവിട്ടുപോയോ എന്നാണ് തോന്നുന്നത്.

ബെന്നറ്റ് എബ്രഹാമും ക്രിസ്റ്റി ഫെര്‍ണാണ്ടസും പീലിപ്പോസ് തോമസുമടക്കം എല്‍ഡിഎഫ് നിര്‍ത്തിയ സ്വതന്ത്രസ്ഥാനാര്‍തികളെല്ലാം പൊതു ജീവിതത്തില്‍ ഒട്ടും കറപുരളാത്തവരും പാവങ്ങളോട് അനുകമ്പാപൂര്‍വ്വം പെരുമാറുന്നവരുമാണ്. ആ മണ്ഡലങ്ങളില്‍ അവരിപ്പോള്‍ കൂടുതല്‍ സ്വീകാര്യരായതാണ് പ്രചാരണം സൂചിപ്പിക്കുന്നതും. നേരത്തെയും ഇത്തരത്തില്‍ സ്വതന്ത്രന്‍മാരെ പരീക്ഷിച്ചിട്ടുണ്ട്. അത് വിജയവുമായിരുന്നുവെന്നും പിണറായി പറഞ്ഞു. സന്ദീപാനന്ദഗിരിയെ ആര്‍എസ്എസുകാര്‍ ആക്രമിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.

യുഡിഎഫിനെ കാത്തിരിക്കുന്നത് വലിയ പരാജയമാണ്. ഇവിടെ മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ എത്രമാത്രം അസഹിഷ്ണുതയാണ് കോണ്‍ഗ്രസുകാര്‍ ആ ജഡ്ജിയോട് കാണിക്കുന്നത്. ഒരോ ജഡ്ജിയും തനിക്ക് മുന്നില്‍ വരുന്ന കേസിന്റെ വിശദാംശങ്ങള്‍ നോക്കിയാണല്ലോ വിധി പറയുന്നത്. ഇവിടെ വിധി തങ്ങള്‍ക്കെതിരാകുമ്പോള്‍ ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലേക്ക് വരെ മന്ത്രിമാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെത്തി. ഈ ജഡ്ജിയില്‍നിന്ന് തന്നെ സരിതകേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായ വിധിയുണ്ടായല്ലോ. അപ്പോള്‍ എന്താഹ്ലാദമായിരുന്നു കോണ്‍ഗ്രസുകാര്‍ക്ക്. വിധി അനുകൂലമാകുമ്പോള്‍ അഭിമതനാകുന്ന ജഡ്ജിയെ അല്ലാതാകുമ്പോള്‍ എതിര്‍ക്കുന്നത് ശരിയാണോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (8 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (8 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (9 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (9 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (9 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (9 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (9 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (9 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (9 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (9 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (10 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (10 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (11 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

Malayali Vartha Recommends