സെന്‍കുമാറിന്റെ നിയമനം ഇന്ന് തന്നെ നടത്തണമെന്ന് ചെന്നിത്തല

സംസ്ഥാന പൊലീസ് മേധാവിയായി ടി.പി സെന്‍കുമാറിനെ ഇന്ന് തന്നെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയുടെ വിധി സംസ്ഥാന സര്‍ക്കാറിന് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, കോടതി വിധി സര്‍ക്കാരിനെതിരെയുള്ള തിരിച്ചടിയാണെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നും മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു.
സെന്‍കുമാറിനെ ഡി.ജി.പിയായി പുനര്‍നിയമിക്കണമെന്ന് കഴിഞ്ഞമാസം 24നാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ വിധിയില്‍ വ്യക്തത വേണമെന്ന് കാട്ടി സംസ്ഥാന സര്‍ക്കാറും വിധി നടപ്പിലാക്കുന്നതില്‍ കാലതാമസം നേരിട്ടതിനെതിരെ സെന്‍കുമാറും കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സെന്‍കുമാറിന്റെ ഹരജി പരിഗണിച്ച കോടതി സര്‍ക്കാറിനെതിരെ നോട്ടീസ് അയക്കുകയും കോടതി ചെലവിലേക്കായി 25000 രൂപ അടക്കാനും ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha























