കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി

കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ അട്ടിമറിച്ചത് കോണ്‍ഗ്രസെന്ന് ജോസ് കെ. മാണി. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ചരല്‍ക്കുന്നിലെ യോഗത്തില്‍ പാര്‍ട്ടി തീരുമാനിച്ചതാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയേയും പാര്‍ട്ടി ചെയര്‍മാനെയും ഡിസിസി അപമാനിച്ചു. അതുകൊണ്ടാണ് ആത്മാഭീമാനം ഉയര്‍ത്തിപിടിക്കുന്ന തീരുമാനം പ്രാദേശിക ഘടകങ്ങള്‍ എടുത്തതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത് പ്രദേശിക തീരുമാനം മാത്രമായിരുന്നു. ഇത്തരത്തില്‍ കോണ്‍ഗ്രസിലും സിപിഎമ്മിലും സിപിഐയിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കോണ്‍ഗ്രസ് പാര്‍ട്ടിയല്‍ നിന്നു കേരള കോണ്‍ഗ്രസിന് മുറിവേറ്റിട്ടുണ്ട്. ഇപ്പോള്‍ ആ മുറിവില്‍ കോണ്‍ഗ്രസ് മുളകു പുരട്ടുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.
https://www.facebook.com/Malayalivartha























