എസ്.എസ്.എല്‍.സി ഫലം പ്രഖ്യപിച്ചു: 95.98 ശതമാനം വിജയം

2016-2017 വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 95. 9 ശതമാനമാണ് വിജയശതമാനം.
ഈ വര്‍ഷം 4,55,553 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 4,37,156 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ 20967 പേര്‍ക്ക് മുഴുവന്‍ എ പ്ലസ് നേടി. വിജയ ശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിൽ (98.82%). വിജയ ശതമാനം ഏറ്റവും കുറവ് വയനാട്ടിൽ (89.65%). സേ പരീക്ഷ ഈ മാസം 22 മുതൽ 26 വരെ ആയിരിക്കും.
https://www.facebook.com/Malayalivartha























