വല്ല കാര്യോണ്ടാര്‍ന്നോ?' കോടതിച്ചെലവ് അടക്കാന്‍ എന്റെ വക അഞ്ചുരൂപയുമായി സര്‍ക്കാരിനെ പരിഹസിച്ച് വി.ടി ബല്‍റാം

സര്‍ക്കാരിന് മതിയായി. സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയില്‍ പരിഹാസവുമായി കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ വി.ടി ബല്‍റാം. വല്ല കാര്യോണ്ടാര്‍ന്നോ, വയറു നിറച്ച് വാങ്ങിക്കൂട്ടിയപ്പോ സമാധാനമായല്ല്, കോടതി ഫൈന്‍ അടിച്ച 25000 രൂപയിലേക്ക് എന്റെ വക അഞ്ചുരൂപയെന്നുമാണ് ബല്‍റാമിന്റെ പരിഹാസം. ഫെയ്‌സ്ബുക്ക് വഴിയാണ് വിടി ബല്‍റാമിന്റെ പരിഹാസം.
സുപ്രീംകോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് തളളിയത്. സര്‍ക്കാരിന്റെ വാദം പോലും കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തളളിയത്. കൂടാതെ കോടതി ചെലവായി സര്‍ക്കാര്‍ 25000 രൂപ അടക്കണമെന്നും കോടതി ഉത്തരവിട്ടു. ഡിജിപിയായി പുനര്‍നിയമിക്കണമെന്ന കോടതിവിധി നടപ്പാക്കാത്തതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
വിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും സുപ്രീംകോടതി പറഞ്ഞു. തത്കാലം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha























