തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോഡി ഇന്ന് കാസര്‍കോട്ടെത്തും

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് കാസര്‍കോട്ടെത്തുന്ന ബി.ജെ.പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കിയിട്ടുളളത്. രാജ്യത്ത് ഏറ്റവും തീവ്രവാദഭീഷണി നേരിടുന്ന നേതാവായ മോഡിക്ക് എന്‍.എസ്.ജി, ഗുജറാത്ത് പോലീസ്, സംസ്ഥാനപോലീസ്, ആഭ്യന്തര സുരക്ഷാ വിഭാഗം എന്നിവയുടെ സുരക്ഷയുണ്ടാവും.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ഉന്നത ഉദ്ദ്യോഗസ്ഥരും കസര്‍കോട്ടെത്തി. ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍,ഫോറന്‍സിക് വിഭാഗം എന്നിവയെല്ലാം ഗുജറാത്തില്‍ നിന്നെത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മംഗലാപുരത്തെത്തുന്ന മോഡി ഹെലികോപ്‌റ്ററിലാണ് കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലേത്തുക.
https://www.facebook.com/Malayalivartha


























