പിണറായിയുടെ ഡി.ജി.പി തച്ചങ്കരിയെന്ന് വി.മുരളീധരന്‍

സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കുക മാത്രമല്ല വിധിയുടെ അന്ത:സത്തയെ തന്നെ അട്ടിമറിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എമ്മും ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ ആരോപിച്ചു. കോടതി വിധി നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ നടത്തിയ സ്ഥാന ചലനങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍ ദുരൂഹതയുണ്ട്.
ഏറ്റവും അധികം ആരോപണ വിധേയനും അഴിമതിക്കാരനുമായ ടോമിന്‍ തച്ചങ്കരിയെ ഡി.ജി.പി ആക്കാനാണ് പിണറായിയും സി.പി.ഐ.എമ്മും ശ്രമിക്കുന്നതെന്ന് ഇതോടെ വ്യക്തമായിക്കഴിഞ്ഞു. അതിന് കളമൊരുക്കാനാണ് വിധിക്ക് വ്യക്തത വരുത്താനെന്ന പേരില്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ നടപ്പിലാക്കുന്ന ഒരു സംവിധാനത്തെ ഡി.ജി.പിക്ക് തൊട്ടുതാഴെ തലപ്പത്ത് നിര്‍ത്താനാണ് പെട്ടെന്ന് അഴിച്ചുപണി നടത്തിയത്.
ഡി.ജി.പിയാണോ പൊലീസ് ചീഫാണോ എന്ന വ്യക്തതയാണ് സര്‍ക്കാരിന് കോടതിയില്‍ നിന്ന് വേണ്ടിയിരുന്നതെങ്കില്‍ അതിന് മുമ്പ് പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയെ മാറ്റിയതെന്തിനാണ്? കോടതി വിധി വന്നതിന് ശേഷം വിധിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് കോടതിയോടും നീതിന്യായ വ്യവസ്ഥയോടും ജനാധിപത്യ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്.
നേരത്തെ നടന്ന ഐ.എ.എസ് പോരിന് സമാനമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ അസ്വാസ്ഥ്യമുണ്ടാക്കി മറ്റൊരു ഐ.പി.എസ് പോരിനുള്ള കളമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും ചെയ്യുന്നതെന്ന് വി.മുരളീധരന്‍ ആരോപിച്ചു. സുപ്രീംകോടതി വിധി ഇത്രയും താമസിപ്പിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് മാത്രമല്ല കേരളത്തിലെ ജനങ്ങളോടും മാപ്പുപറയണം. പിണറായിയുടെ ധാര്‍ഷ്ട്യത്തിന് കോടതിയിട്ട പിഴ ജനങ്ങളില്‍ നിന്നീടാക്കാന്‍ പാടില്ല. അത് മുഖ്യമന്ത്രി കൈയില്‍ നിന്നെടുത്തു നല്‍കണമെന്നും വി.മുരളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























