സെന്‍കുമാറിന്റെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

ടി.പി സെന്‍കുമാറിന്റെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. ഉത്തരവ് നാളെ സെന്‍കുമാറിന് കൈമാറും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷമാണ് മുഖ്യമന്ത്രി ഒപ്പിട്ടത്. ഇന്നുതന്നെ ഉത്തരവ് ഇറക്കണമെന്ന് സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നു
സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന വിധി നടപ്പാക്കാത്ത സര്‍ക്കാരിന് കോടതിയലക്ഷ്യനോട്ടീസയച്ചിരുന്നു. വിധിയില്‍ വ്യക്തതവരുത്തണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. നിയമനം വൈകിപ്പിച്ചാല്‍ എന്തുചെയ്യണമെന്ന് അറിയാമെന്നും കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെയാണ് ടി.പി സെന്‍കുമാറിന്റെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിടാന്‍ തയ്യാറായത്
https://www.facebook.com/Malayalivartha























