ജിഷ്ണുവിന്റെ ഓര്‍മ്മകള്‍ക്ക് കരുത്തായി അവിഷ്ണ നേടിയത് മിന്നും വിജയം

ജിഷ്ണു പ്രണോയിക്ക് നീതി തേടി നിരാഹാരമിരുന്ന സഹോദരി അവിഷ്ണക്ക് എസ്എസ് എല്‍സി പരീക്ഷയില്‍ മികച്ച വിജയം. 7 എപ്ലസും 2 എ ഗ്രേഡും അടക്കം നേടിയാണ് അവിഷ്ണ മികച്ച വിജയം നേടിയത്. പൊതുവേ പഠനത്തില്‍ ശരാശരിക്കാരി മാത്രമായിരുന്ന അവിഷ്ണ ജിഷ്ണുവിന്റെ മരണശേഷം വാശിയോടെ പഠിക്കുകയായിരുന്നു. ജിഷ്ണു പഠിച്ചിരുന്ന പേരോട് സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കണമെന്നും അവിഷ്ണ അതിയായി ആഗ്രഹിച്ചിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മുഖത്തും കുടുംബത്തും കണ്ണീര്‍ പുഞ്ചിരി വിരിഞ്ഞു.
https://www.facebook.com/Malayalivartha























