ഒടുവില്‍ മുഖ്യമന്ത്രി പത്തിതാഴ്ത്തി? ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചു, സെന്‍കുമാറിനെ ഡിജിപിയാക്കി, ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ്

അവസാനം സുപ്രീം കോടതി വിധി നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍ ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചു. നിലവില്‍ പോലീസ് മേധാവി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായും നിയമിച്ചു. തന്നെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ സംഭവത്തില്‍ സെന്‍കുമാര്‍ നേരത്തെ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിരുന്നു. എന്നാല്‍ ആ ഉത്തരവ് നടപ്പിലാക്കാതെ വിധിയില്‍ വ്യക്ത വേണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.
കോടതി ഹര്‍ജി തള്ളി എന്ന് മാത്രമല്ല, കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമെന്നും കോടതി പരമാര്‍ശിച്ചിരുന്നു. സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. ഉത്തരവ് അടുത്ത ദിവസം തന്നെ സെന്‍കുമാറിന് കൈമാറും.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചിരുന്നതിനാല്‍ വിജിലന്‍സിന്റെ താത്കാലിക ചുമതല ലോക്‌നാഥ് ബെഹ്‌റയ്ക്ക് ആയിരുന്നു. കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിലും മുഖ്യമന്ത്രി ഒപ്പുവച്ചുകഴിഞ്ഞു.
https://www.facebook.com/Malayalivartha



























